Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഞ്ഞൂർ പഞ്ചായത്ത്...

കാഞ്ഞൂർ പഞ്ചായത്ത് ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം

text_fields
bookmark_border
കാലടി: കാഞ്ഞൂർ പഞ്ചായത്ത് ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷമായി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.എൻ. അശോകനെ ജില് ല കോർ കമ്മിറ്റിപോലും അറിയാതെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടുകയും മറ്റൊരാളെ കൺവീനർ ആയി നിയമിക്കുകയും ചെയ്തതോടെയാണ് പൊട്ടിത്തെറി രൂക്ഷമായത്. പരിവർത്തന യാത്രക്ക് രസീത് ഇല്ലാതെ പണം പിരിച്ച ജില്ല കമ്മിറ്റി അംഗത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറിനെ മാറ്റാൻ കാരണമെന്നാണ് അറിയുന്നത്. പിരിച്ച പണം കണക്ക് പറയാതെയും െചലവാക്കാതെയും സ്വന്തമായി എടുക്കുകയാണ് ജില്ല കമ്മിറ്റി അംഗം ചെയ്തെതന്ന് പ്രവർത്തകർ ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറും മറ്റുഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ഒപ്പിട്ട പരാതി ജില്ല പ്രസിഡൻറിന് കൊടുത്തിരുന്നു. ഇതിൽ തീരുമാനമെടുക്കാതെ ഭാരവാഹിയും മണ്ഡലം ജനറൽ സെക്രട്ടറിയും ആരുമറിയാതെ കമ്മിറ്റി പിരിച്ചുവിട്ടു എന്നാണ് പ്രവർത്തകരുടെ ആരോപണം. സംസ്ഥാന ഭാരവാഹിയായ കോർ കമ്മിറ്റി അംഗം ഈ പരാതി അന്വേഷിച്ച് രണ്ടുപക്ഷത്തെയും വിളിച്ചിരുത്തി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മേൽപറഞ്ഞ ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. 15 ബൂത്തിൽനിന്നുമുള്ള ബഹുഭൂരിപക്ഷം പ്രവർത്തകരുടെ ആവശ്യം നിരാകരിച്ച് എടുത്ത തീരുമാനം നടപ്പാക്കാൻ സാധിക്കിെല്ലന്ന നിലപാടിലാണ് പ്രവർത്തകർ. മേൽഘടകം ഇടപെട്ട് തീരുമാനം ആയില്ലെങ്കിൽ പാർട്ടി വിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങാനാണ് പ്രവർത്തകരുടെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ജനറൽ സെക്രട്ടറിയും ഇപ്പോഴത്തെ കൺവീനറുംകൂടി നടത്തിയ വ്യാപക സാമ്പത്തിക ക്രമക്കേട് പുറത്തുപറയാതിരിക്കാനാണ് ഇയാളെ വീണ്ടും ഉത്തരവാദിത്തത്തിൽ കൊണ്ടുവന്നിരിക്കുന്നെതന്ന കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡൻറിനും മറ്റുഭാരവാഹികൾക്കും പുറത്താക്കപ്പെട്ടവർ പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story