Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്നസെൻറ് തൃശൂർ ആർച്ച്...

ഇന്നസെൻറ് തൃശൂർ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു

text_fields
bookmark_border
തൃശൂര്‍: ചാലക്കുടി മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്നസ​െൻറ് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ ് താഴത്തിനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് മന്ത്രി സി. രവീന്ദ്രനാഥ്, സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്, ജില്ല സെക്രേട്ടറിയറ്റംഗം യു.പി. ജോസഫ് എന്നിവരോടൊപ്പമാണ് ഇന്നസ​െൻറ് കിഴക്കേകോട്ടയിലെ ബിഷപ്സ് ഹൗസില്‍ എത്തിയത്. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഇന്നസ​െൻറിനെ സ്വീകരിച്ചു. ആർച്ച് ബിഷപ്പും സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലുമായി ഒരു മണിക്കൂറോളം സൗഹൃദ സംഭാഷണം നടത്തി. ബിഷപ് ഹൗസിൽ എല്ലാവരുമായും ഇന്നസ​െൻറ് സൗഹൃദം പങ്കുവെച്ചു. അവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചത് ഇന്നസ​െൻറ് അനുസ്മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story