Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:03 AM IST Updated On
date_range 22 March 2019 5:03 AM ISTകേരള വാഴ്സിറ്റി വാർത്തകൾ
text_fieldsbookmark_border
പരീക്ഷ മാറ്റി സർവകലാശാല യുവജനോത്സവം നടക്കുന്നതിനാൽ മാർച്ച് 25 മുതൽ 29 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാതീയതി തിരുവനന്തപുരം: ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ 'ഫ്ലുവൻസി ഡിസോർഡേഴ്സ്' എന്ന വിഷയത്തിെൻറ പുനഃപരീക്ഷ മാർച്ച് 23ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാഫീസ് ഏപ്രിൽ 29 ആരംഭിക്കുന്ന മൂന്നാം വർഷ ബി.ബി.എ (ആന്വൽ സ്കീം -ൈപ്രവറ്റ് രജിസ്േട്രഷൻ) ഡിഗ്രി പരീക്ഷക്ക് പിഴകൂടാതെ മാർച്ച് 30 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ മൂന്ന് വരെയും 125 രൂപ പിഴയോെട ഏപ്രിൽ അഞ്ച് വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓരോ പേപ്പറിനും 125 രൂപ വീതവും 100 രൂപ മാർക്ക് ലിസ്റ്റിനും 200 രൂപ മൂല്യനിർണയ ക്യാമ്പ് ഫീസും അടക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുള്ളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷഫലം ജനുവരിയിൽ നടത്തിയ പിഎച്ച്.ഡി കോഴ്സ് വർക്ക് (ഡിസംബർ 2018 സെഷൻ) പരീക്ഷഫലം വെബ്സൈറ്റിൽ. പുനഃപരിശോധനക്ക് മാർച്ച് 30 വരെ അപേക്ഷിക്കാം. 2018 നവംബറിൽ നടത്തിയ എം.ഫിൽ മലയാളം 2017-2018 ബാച്ച് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സമ്പർക്ക ക്ലാസ് വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് ലാബ്, രണ്ടാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്േട്രഷൻ കോഴ്സുകളുടെ സമ്പർക്കക്ലാസുകൾ മാർച്ച് 23ന് എസ്.ഡി.ഇയിലും രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ ഹിന്ദി കോഴ്സുകളുടെ സമ്പർക്കക്ലാസ് കാര്യവട്ടത്ത് വെച്ചും ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്സി, രണ്ടാം സെമസ്റ്റർ ബി.ബി.എ എന്നീ കോഴ്സുകളുടെ സമ്പർക്കക്ലാസ് മാർച്ച് 24ന് എസ്.ഡി.ഇയിൽ വെച്ചും നടത്തും. തീയതി നീട്ടി തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫങ്ഷനൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിങ് കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 25 വരെ നീട്ടി. മാർച്ച് ഒമ്പതിന് ആരംഭിച്ച സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. വിശദവിവരങ്ങൾക്ക്: 0471 2302523
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story