Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:03 AM IST Updated On
date_range 22 March 2019 5:03 AM ISTഎൻ.എസ്.എസുമായി സൗഹൃദം; വാക്കുകൾ വളച്ചൊടിച്ചു -ഇന്നസെൻറ്
text_fieldsbookmark_border
തൃശൂർ: എന്‍.എസ്.എസ് നേതൃത്വവുമായി താൻ അകല്‍ച്ചയിലാണെന്ന വാർത്ത തെൻറ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെട ുത്ത് വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്ന് ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഇന്നസെൻറ്. എൻ.എസ്.എസ് ആസ്ഥാനത്ത് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ പോകുന്നില്ലെന്ന് മറുപടി നൽകിയതിനെ എന്‍.എസ്.എസ് ആസ്ഥാനത്ത് താൻ പോകില്ലെന്നും വോട്ടഭ്യർഥിക്കില്ലെന്നും പറഞ്ഞതായി വാർത്തയാക്കിയെന്ന് ഇന്നസെൻറ് പറഞ്ഞു. എൻ.എസ്.എസുമായി തരിമ്പും അകൽച്ച ഇല്ലെന്നും എല്ലാവരുമായും നല്ല സൗഹൃദമാെണന്നും തൃശൂർ അതിരൂപത ആസ്ഥാനത്ത് ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെയും സഹായ മെത്രാൻ ടോണി നീലങ്കാവിലിനെയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചപ്പോഴാണ് വിവാദ സംഭവമുണ്ടായത്. വെള്ളാപ്പള്ളിയെ കാണാൻ വീട്ടിലെത്തിയ ഇന്നസെൻറ് എൻ.എസ്.എസ് ആസ്ഥാനത്ത് പോകില്ലെന്ന് പറഞ്ഞതായി വാർത്ത വന്നതോടെ ചാലക്കുടി മണ്ഡലം ഉൾപ്പെടുന്ന മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് യൂനിയൻ ഇന്നസെൻറിനെതിരെ രംഗത്ത് വന്നിരുന്നു. വാർത്ത സി.പി.എം നേതൃത്വത്തെയും അമ്പരപ്പിച്ചു. ഇൗ സാഹചര്യത്തിലാണ് അദ്ദേഹത്തിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story