Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:02 AM IST Updated On
date_range 22 March 2019 5:02 AM ISTബാങ്ക് രേഖ ചമക്കൽ: പൊലീസ് കേസ് പ്രതിഷേധാർഹമെന്ന് വൈദികസമിതി
text_fieldsbookmark_border
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ബാങ്ക് രേഖ ചമച്ച് അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ എറണാകുളം-അങ്കമാലി അതിരൂപത അേപ്പാസ്‌തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, മുന്‍ സഭാ വക്താവും മുഖപത്രം സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോള്‍ തേലക്കാട്ട് എന്നിവര്‍ക്കെതിരെ കേസെടുത്തതിനെതിരെ വൈദികസമിതി രംഗത്ത്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ സെൻറ് തോമസ് മൗണ്ടില്‍നിന്ന് സിനഡിെൻറ തീരുമാനമെന്ന വിധത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് വൈദികസമിതി യോഗം കുറ്റപ്പെടുത്തി. കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിെൻറ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട എഫ്.ഐ.ആര്‍ പ്രകാരം മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ. പോള്‍ തേലക്കാട്ടിനെയും പ്രതിചേര്‍ത്തത് അധാര്‍മികവും ക്രൈസ്തവവിരുദ്ധവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണ്. ദുരുദ്ദേശ്യത്തോടെ നൽകിയ പരാതിയാണിത്. പരാതിക്കാരനായ ഫാ. ജോബി മാപ്രക്കാവിലും കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിരൂപതയുടെ സൽപേരിന് കളങ്കംവരുത്തുക എന്നതാണ് ലക്ഷ്യമിട്ടത്. എഫ്.ഐ.ആര്‍ അധികാരികളുടെ കൈയിലിരിക്കുമ്പോൾ പ്രതിയാക്കിയിട്ടില്ലെന്ന്് കാണിച്ച് വാര്‍ത്തക്കുറിപ്പ് ഇറക്കിയ സീറോ മലബാര്‍ സിനഡിെൻറ മാധ്യമ കമീഷൻ നടപടി വസ്തുതവിരുദ്ധമാണ്. രേഖകളുടെ ഉറവിടത്തെപറ്റി ശാസ്ത്രീയ അന്വേഷണം നടത്തണമെന്നതാണ് വൈദികസമിതിയുടെ അഭിപ്രായം. ഭൂമിവില്‍പന വിവാദത്തിനുപിന്നാലെ വന്ന പുതിയ സംഭവവികാസങ്ങൾ സഭയിൽ വലിയ പ്രശ്നങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story