Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതേക്ക് പ്ലാ​േൻറഷനിൽ...

തേക്ക് പ്ലാ​േൻറഷനിൽ തീപിടിത്തം

text_fields
bookmark_border
കോതമംഗലം: മുള്ളരിങ്ങാട് റേഞ്ചിലെ അള്ളുങ്കൽ അമ്പലത്തിന് സമീപം തേക്ക് പ്ലാേൻറഷനിൽ കാട്ടുതീ പടർന്നു. ഞായറാഴ്ച വ ൈകീട്ട് 4.30ഓടെ ആയിരുന്നു സംഭവം. ജനവാസ മേഖലയോടു ചേർന്നുള്ള തേക്ക് പ്ലാേൻറഷനിലാണ് അടിക്കാടിന് തീപിടിച്ചത്. തീപടർന്ന സമയം സമീപത്തുള്ള ഗ്രൗണ്ടിൽ അള്ളുങ്കൽ സോക്കർ ബോയ്സ് ക്ലബ് പ്രവർത്തകരായ ജറിൽ, ഷെറിൻ, ജെറിൻ, ആരിഫ്, ആൽബിൻ, ആൽബർട്ട്, ജിബിൻ എന്നിവർ ഫുട്ബാൾ കളിക്കുന്നുണ്ടായിരുന്നു. ഇവർ ഉടനെ തീയണക്കാൻ തുടങ്ങി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഊന്നുകൽ പൊലീസിനെയും കോതമംഗലം അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പിന്നീട് കോതമംഗലത്തുനിന്ന് സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. ഹസൈനാരി​െൻറ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങളായ ടി.എൽ. എൽദോസ്, നജീം, രാഹുൽ, ജെയ്സ്, മുകേഷ്, രാജു എന്നിവരും തലക്കോട് റേഞ്ച് ഓഫിസിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ഊന്നുകൽ പൊലീസും ചേർന്ന് ക്ലബ് പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ തീയണക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story