Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടെയ്​നര്‍ റോഡില്‍...

കണ്ടെയ്​നര്‍ റോഡില്‍ ചരക്കുലോറിക്ക് തീപിടിച്ചു

text_fields
bookmark_border
കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ ചരക്കുമായിവന്ന ലോറിക്ക് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ട ൈല്‍സുമായി വന്ന വണ്ടിക്കാണ് തീപിടിച്ചത്. ലോറിയുടെ കാബിന്‍ മുഴുവൻ കത്തിയതായി അഗ്നിരക്ഷാ സേനാംഗങ്ങള്‍ അറിയിച്ചു. തീപിടിച്ചത് കണ്ട ഡ്രൈവര്‍ ആകാശ് ഉടന്‍ ലോറിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു. തോപ്പുംപടി സ്വദേശി രാജേഷിേൻറതാണ് ലോറി. ബാറ്ററിയില്‍നിന്ന് ഉണ്ടായ ഷോര്‍ട്സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമായതെന്നാണ് ഫയര്‍ഫോഴ്‌സി​െൻറ പ്രാഥമികനിഗമനം. അരമണിക്കൂര്‍ സമയമെടുത്താണ് ലോറിയുടെ തീയണച്ചത്. ക്ലബ് റോഡ് ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ എസ്.ബി. അഖില്‍, എം.ജി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story