Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:02 AM IST Updated On
date_range 18 March 2019 5:02 AM ISTട്രാഷ് ടാഗ് ചലഞ്ചായി മാലിന്യം സ്വീകരിച്ച് ശുചീകരിച്ച് വിദ്യാർഥികൾ
text_fieldsbookmark_border
കളമശ്ശേരി: പരിസരം ശ്രദ്ധിക്കാതെ കാമ്പസിന് സമീപങ്ങളിൽ വരെ സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞിട്ട മാലിന്യം കൊച്ചി സ ർവകലാശാലയിലെ വിദ്യാർഥികൾ ട്രാഷ് ടാഗ് ചലഞ്ചായി സ്വീകരിച്ച് ശുചീകരിച്ചു. 20ഓളം വരുന്ന വിദ്യാർഥികളുടെ സംഘമാണ് കുസാറ്റ് വുമൺസ് സ്റ്റഡീസ് സെൻററിെൻറ സഹായത്തോടെ ട്രാഷ് ടാഗ് ചലഞ്ച് സ്വീകരിച്ച് യൂനിവേഴ്സിറ്റി പരിസരം വൃത്തിയാക്കാൻ ഇറങ്ങിയത്. ഞയറാഴ്ച ഉച്ചക്കുശേഷം തുടങ്ങിയ ശുചീകരണ പ്രവൃത്തികൾ നാല് മണിക്കൂർ കൊണ്ട് 150ൽ അധികം ചാക്കുകൾ നിറയെ പ്ലാസ്റ്റിക് മാലിന്യം അടക്കം ശേഖരിക്കുകയുണ്ടായി. യൂനിവേഴ്സിറ്റിയോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ കൊണ്ടിടുന്ന മാലിന്യമാണ് ഏറെയും ശേഖരിച്ചത്. ശേഖരിച്ച മാലിന്യം അവിടെവെച്ച് തന്നെ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കുപ്പികൾ, ചില്ല് കുപ്പികൾ എന്നിങ്ങനെ വേർതിരിച്ച്, നല്ല രീതിയിൽ സംസ്കരിക്കാനും വിദ്യാർഥികൾ ശ്രദ്ധിച്ചു. വിജയകരമായ ഈ പരിപാടി തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ പ്രദേശങ്ങൾ ശുചീകരിക്കുവാനും രാജ്യത്തുതന്നെ കൂടുതൽ ആളുകളെ ട്രാഷ് ടാഗ് വെല്ലുവിളി ഏറ്റെടുക്കാനുള്ള പ്രചോദനം നൽകുവാനുള്ള ശ്രമമാണെന്നും വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story