സി.ഐ.എസ്.എഫ്​ ജവാ​െൻറ ആത്​മഹത്യ ശ്രമം; കാരണം മേലധികാരികളുടെ പീഡനമെന്ന്​

05:03 AM
16/03/2019
തൃപ്പൂണിത്തുറ: സി.ഐ.എസ്.എഫ് ജവാൻ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ വകുപ്പ് മേലധികാരികളുടെ പീഡനമെന്ന് ആരോപണം. കൊച്ചി വെലിങ്ടൺ ഐലൻഡിലെ ക്വാർേട്ടഴ്സിൽ താമസിക്കുന്ന ആന്ധ്ര സ്വദേശി ഗംഗാധറാണ് ഇരുമ്പനം സി.ഐ.എസ്.എഫ് എൻക്വയറി ഓഫിസിലെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് ഇയാൾ ഏൽപ്പിച്ച തോക്കി​െൻറ ഫയർപിൻ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഫയർപിൻ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് ഇയാൾക്ക് അറിയില്ല. എന്നാൽ, മെറ്റാരു ജവാ​െൻറ പേര് പറയണമെന്ന് അേന്വഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചതിനെത്തുടർന്നാണ് സഹികെട്ട് കുളിമുറിയിൽ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചത്. തൃപ്പൂണിത്തുറ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് ആവശ്യപ്പെട്ടു.
Loading...
COMMENTS