സെവൻസ് ഫുട്ബാൾ

05:03 AM
16/03/2019
കാലടി: പിരാരൂർ ഫ്രൻഡ്സ് ക്ലബ് ആൻഡ് ലൈബ്രറി സംഘടിപ്പിക്കുന്ന എം.കെ. അനന്തൻപിള്ള-എം.എ. അബൂബക്കർ വിന്നേഴ്സ് എവർറോളിങ് േട്രാഫിക്ക് വേണ്ടിയും എം.എ. തോമസ് റണ്ണേഴ്സ് േട്രാഫിക്കും വേണ്ടിയുള്ള രണ്ടാമത് അഖിലകേരള ടൂർണമ​െൻറ് ഏപ്രിൽ ഏഴുമുതൽ 14 വരെ പിരാരൂർ ഫ്രൻഡ്സ് ആർട്സ് ക്ലബ് മൈതാനത്ത് നടക്കുമെന്ന് ജനറൽ കൺവീനർ സിജോ ചൊവ്വരാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ട് ടീം പങ്കെടുക്കും. വിജയികൾക്ക് 75,000 രൂപ സമ്മാന തുകയായി നൽകും. ബംപർ നറുക്കെടുപ്പിൽ ടൂ വീലർ ഒന്നാം സമ്മാനമായി നൽകും. ട്രഷറർ എ.കെ. വിശ്വംഭരൻ, ബിജു താടിക്കാരൻ, എ.കെ. കുട്ടപ്പൻ, കെ.ഡി. ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...
COMMENTS