Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2019 5:03 AM IST Updated On
date_range 13 March 2019 5:03 AM ISTകേരള സ്പോർട്സ് കൗൺസിൽ നിയമ ഭേദഗതി ഡിവിഷൻ ബെഞ്ചും ശരിെവച്ചു
text_fieldsbookmark_border
കൊച്ചി: സ്പോർട്സ് കൗൺസിൽ പുനഃസംഘടനയുടെ ഭാഗമായി കേരള സ്പോർട്സ് കൗൺസിൽ നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിെവച്ചു. സർക്കാർ നടപടി ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കൊല്ലം, കോട്ടയം, മലപ്പുറം, കാസർകോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമാർ നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ഭേദഗതിയുടെ ഭാഗമായി ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമാരെ മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്താണ് നാല് ജില്ലകളിലെ പ്രസിഡൻറുമാർ കോടതിയെ സമീപിച്ചത്. നാമനിർദേശത്തിലൂടെ വന്ന അംഗങ്ങൾ തുടരുന്നതിനുപകരം തെരഞ്ഞെടുപ്പു നടത്താനാണ് ഭേദഗതി കൊണ്ടുവന്നതെന്നും ഇതു നിയമവിരുദ്ധമാണെന്നോ സ്വേച്ഛാപരമാണെന്നോ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. നോമിനേഷനിലൂടെ വന്ന അംഗങ്ങളുടെ കാലാവധി കഴിയുന്നതുവരെ ഭേദഗതി കൊണ്ടുവരാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കിയുള്ള സിംഗിൾബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story