Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2019 5:03 AM IST Updated On
date_range 13 March 2019 5:03 AM ISTപഞ്ചായത്ത് അംഗത്തിനെതിരായ ക്രിമിനൽ കേസ് ഹൈകോടതി റദ്ദാക്കി
text_fieldsbookmark_border
െകാച്ചി: ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗം പി.കെ. യൂസഫിനും ഭാര്യയും പഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർപേഴ്സനുമായ സ ുബൈദക്കുമെതിരെയുള്ള വിശ്വാസവഞ്ചനക്കുറ്റം ഹൈകോടതി റദ്ദാക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചന നടത്തിയെന്നാരോപിച്ച് വിദേശമലയാളിയായ കമ്പനിപ്പടി സ്വദേശി അബു ഹംസ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ ഇൗസ്റ്റ് പൊലീസെടുത്ത കേസിലെ നടപടികളാണ് റദ്ദാക്കിയത്. കരാറെഴുതി അഡ്വാൻസ് വാങ്ങിയ സ്ഥലം തീറെഴുതി നൽകാൻ തയാറാകുന്നില്ലെന്ന പരാതി സിവിൽ സ്വഭാവത്തിലുള്ളതാണെന്ന് വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് നടപടി. ബാങ്കിൽ കടബാധ്യതയുള്ളതടക്കം മറച്ചുവെെച്ചന്ന പരാതിയെത്തുടർന്ന് 2018 മാർച്ചിൽ പൊലീസ് കേസെടുക്കുകയും മാർച്ച് 29ന് യൂസഫിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുകയും ചെയ്തിരുന്നു. സിവിൽ സ്വഭാവത്തിലുള്ള കേസിൽ ക്രിമിനൽ കേസെടുക്കാൻ മതിയായത് പരാതിയിലില്ലെന്നും ഹരജിക്കാർക്കെതിരെ ക്രിമിനൽ കേസ് തുടരുന്നത് നിയമത്തിെൻറ ദുരുപയോഗമാകുമെന്നും വിലയിരുത്തിയ കോടതി, തുടർന്ന് കേസ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story