Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2019 5:03 AM IST Updated On
date_range 13 March 2019 5:03 AM ISTമൊബൈൽ ഫോൺ ബിൽ: ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: സിവിൽ തർക്കത്തിെൻറ പരിധിയിൽ വരുന്ന വിഷയമായതിനാൽ മൊബൈൽ ഫോൺ ബിൽ കുടിശ്ശിക അടക്കാത്തതിനെതിരെ ക്രിമിനൽ കേസ് എടുക്കാനാവില്ലെന്ന് ഹൈകോടതി. ഫോൺ ബിൽ കുടിശ്ശിക അടച്ചില്ലെന്ന പരാതിയിൽ പൊലീസ് എറണാകുളം അഡീ. സി.ജെ.എം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് ഉത്തരവ്. വൈറ്റില സ്വദേശി പി.വി. അബ്ദുൽ ഹക്കീം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഭാരതി എയർടെല്ലിെൻറ പോസ്റ്റ്പെയ്ഡ് കണക്ഷൻ എടുത്ത ഹരജിക്കാരന് 2006 ജൂലൈ മുതൽ നവംബർ വെര കാലയളവിൽ 97,678.50 രൂപ കുടിശ്ശികയുണ്ടായിരുന്നു. ഇതിൽ 10,580 രൂപ അടച്ചു. ബാക്കി തുക അടച്ചില്ലെന്നാണ് കേസ്. എയർടെല്ലിെൻറ പരാതിയെത്തുടർന്ന് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 വകുപ്പ് പ്രകാരം തട്ടിപ്പിന് കേസെടുത്താണ് കുറ്റപത്രം നൽകിയത്. എന്നാൽ, ഹരജിക്കാരനും ഫോൺ കമ്പനിയുമായുള്ള കരാർപ്രകാരം തുക അടച്ചില്ലെന്നത് ഇൗ വകുപ്പിെൻറ പരിധിയിൽ വരില്ലെന്ന് കോടതി വിലയിരുത്തി. മനഃപൂർവം തട്ടിപ്പ് നടത്താൻ വേണ്ടി പണം നൽകാതിരുന്നതായി കണക്കാക്കാൻ കഴിയില്ലെന്നും കരാർതുക നൽകിയില്ലെന്നത് സിവിൽ തർക്കത്തിെൻറ പരിധിയിൽവരുന്ന വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story