Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2019 5:03 AM IST Updated On
date_range 13 March 2019 5:03 AM ISTമുന്നറിയിപ്പ് ബോർഡിന് പുല്ലുവില; എടത്തല മലേപ്പള്ളി-നൊച്ചിമ റോഡിൽ മാലിന്യം
text_fieldsbookmark_border
എത്തല: എടത്തല മലേപ്പള്ളി-നൊച്ചിമ റോഡിൽ കൊയേലിമലക്ക് സമീപം റോഡരികിൽ എടത്തല പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ ് ബോർഡുകളെല്ലാം അവഗണിച്ച് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നു. ഇതിനുമുമ്പ് പഞ്ചായത്തിെൻറ നേതൃത്വത്തിൽ എക്സ്കവേറ്റർ ഉപയോഗിച്ച് മാലിന്യം കുഴിയെടുത്ത് കുഴിച്ചുമൂടി വൃത്തിയാക്കിയിരുന്നു. എന്നാൽ, പുറമ്പോക്കുഭൂമിക്ക് ചുറ്റും റോഡിൽ വീണ്ടും മാലിന്യം നിറയുകയാണ്. കാൽനടക്കാർക്കും വിദ്യാർഥികൾക്കും ദുർഗന്ധംമൂലം യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. തെരുവുനായ് ശല്യവും രൂക്ഷമാണ്. എടത്തല പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിലെ 'ക്ലീൻ എടത്തല' പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശം മാലിന്യമുക്തമാക്കണമെന്നും നിരീക്ഷണകാമറ സ്ഥാപിക്കുകയും നടപ്പാതകൾ നിർമിക്കുകയും ചെയ്യണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ഫോട്ടോ ea puka malinyam എടത്തല മലേപ്പള്ളി-നൊച്ചിമ റോഡിൽ കൊയേലിമലക്ക് സമീപം പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകളെല്ലാം അവഗണിച്ച് മാലിന്യം നിക്ഷേപിച്ചിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story