Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2019 5:03 AM IST Updated On
date_range 13 March 2019 5:03 AM ISTപൊതുകുളിക്കടവ് സ്വകാര്യവ്യക്തി തകര്‍ത്തതായി പരാതി
text_fieldsbookmark_border
(പടം ea51 kadavu) ആലുവ: പെരിയാറിലെ . വേനൽ കനത്തതോടെ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. അതിനാൽ ജനങ്ങൾക്ക് കടവ് ഏറെ ആശ്രയമായ സമയമാണിത്. തുരുത്തിലെ പടിഞ്ഞാറ് പുറമ്പോക്കുഭൂമിയിലെ കടവാണ് തകര്‍ത്തത്. കുണ്ടലാകത്തൂട്ട് കടവിനോട് ചേര്‍ന്നാണ് തകര്‍ക്കപ്പെട്ട പുറമ്പോക്കുഭൂമിയിലെ കടവ്. പുറമ്പോക്കുഭൂമിക്ക് തൊട്ടുമുകളിെല സ്വകാര്യഭൂമിയുടെ ഉടമസ്ഥന്‍ നേരത്തെ കടവിലേക്കുള്ള വഴി അടച്ചുകെട്ടിയിരുന്നു. നാട്ടുകാര്‍ ഇതുസംബന്ധിച്ച് ചെങ്ങമനാട് പഞ്ചായത്തില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പുറമ്പോക്കുഭൂമിയായ പുഴയുടെ പള്ളം കൈയേറി സ്വകാര്യവ്യക്തി കൃഷി നടത്തുന്നതായി കണ്ടെത്തി. വേലിക്കെട്ട് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. തുരുത്തിലെ കിണറുകളില്‍ വെള്ളം കുറഞ്ഞതോടെ നാട്ടുകാര്‍ കുളിക്കാനും അലക്കാനുമെല്ലാം ഈ കടവിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ വേലിക്കെട്ട് പൊളിച്ചുനീക്കി കടവിലേക്കുള്ള വഴി വീണ്ടെടുത്തു. ഇതിനുശേഷമാണ് രാത്രി കടവ് കുത്തിപ്പൊളിച്ചതെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. കരിങ്കല്ലുകൊണ്ട് വൃത്തിയായി കെട്ടിത്തിരിച്ച കടവാണ് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തത്. കടവില്ലെന്ന് സ്ഥാപിക്കാൻ ചളിയും പുല്ലും കോരിയിടുകയും ചെയ്തു. സ്ത്രീകളടക്കമുള്ളവര്‍ ഒപ്പിട്ട പരാതി ആലുവ പൊലീസിന് നല്‍കിയിരിക്കുകയാണ്. കടവ് തകർത്തവരെ അറസ്റ്റ് ചെയ്യണമെന്നും കടവ് പുനഃസ്ഥാപിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. ക്യാപ്‌ഷൻ ea51 kadavu തുരുത്തിലെ പടിഞ്ഞാറുഭാഗത്ത് പുറമ്പോക്കുഭൂമിയില്‍ സ്ഥിതിചെയ്യുന്ന കടവ് പൊളിച്ചനിലയില്‍ (പടം ea52 con) സായാഹ്ന ധർണ നടത്തി ആലുവ: ശരത്ലാൽ, കൃപേഷ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്മാട്, എടത്തല കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചൂണ്ടിയിൽ സായാഹ്ന ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കീഴ്മാട് മണ്ഡലം പ്രസിഡൻറ് പി.ജി. സുനിൽകുമാർ, എടത്തല മണ്ഡലം പ്രസിഡൻറ് സി.യു. യൂസുഫ് എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea52 con ശരത് ലാൽ, കൃപേഷ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സായാഹ്ന ധർണ കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story