Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:03 AM IST Updated On
date_range 8 March 2019 5:03 AM ISTവല്ലത്ത് അളികീറല്‍ കേന്ദ്രം തുടങ്ങുന്നു
text_fieldsbookmark_border
കൊച്ചി: അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന ബാംബൂ കോര്‍പറേഷന്‍ പെരുമ്പാവൂര്‍ വല്ലത്ത് അളി കീറല് കേന്ദ്രം തുടങ്ങുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കത്തി ഉപയോഗിച്ച് അളി കീറുമ്പോഴുണ്ടാകുന്ന സമയനഷ്്്ടം ഒഴിവാക്കി ഉൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ യന്ത്രം ഉപയോഗിച്ചാണ് പുതിയ കേന്ദ്രം തുടങ്ങുന്നത്. ഇതിലൂടെ സമയലാഭവും ഉൽപാദനവർധനവും വേതന വർധനവുമുണ്ടാകും. കേന്ദ്രം 15ന് പ്രവര്‍ത്തനം തുടങ്ങും. ഡിപ്പോ മുഖേന നെയ്ത്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ഈറ്റ കത്തി ഉപയോഗിച്ച് കീറി അളിയെടുത്ത് ഈ അളികൊണ്ടാണ് പനമ്പ് നെയ്യുന്നത്. ഏറെക്കാലമായി നഷ്്ടത്തിലോടിക്കൊണ്ടിരിക്കുന്ന ബാംബൂ കോർപറേഷന് ലാഭമുണ്ടാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായുള്ളതാണിത്. കൂടാതെ തകർച്ചയിൽനിന്ന് കൈപിടിച്ചുയർത്താൻ ഉൽപാദനത്തിനും വൈവിധ്യവത്കരണത്തിനും ഊന്നൽ നൽകി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 5.88 കോടി ചെലവിട്ട് 1500 ഏക്കറിൽ മുള െവച്ചുപിടിപ്പിക്കൽ, 60 ലക്ഷം ചെലവിട്ട് ബാംബൂ ട്രീറ്റ്മെൻറ് പ്ലാൻറ് നിർമാണം, രണ്ടുകോടിയുടെ ലൈവ്ലിഹുഡ് ബിസിനസ് ഇൻക്യുബേറ്റർ നിർമാണം തുടങ്ങി 25.41 കോടിയുടെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നടപ്പാക്കുന്നത്. കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, എം.ഡി എ.എം. അബ്ദുല്‍ റഷീദ്, ആർ.കെ. അർജുനൻ, റെജി തോമസ്, സിബി ആൻറണി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story