Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:03 AM IST Updated On
date_range 8 March 2019 5:03 AM ISTലൈബ്രറി കൗണ്‍സില്‍ സാംസ്‌കാരികോത്സവം നാളെമുതൽ
text_fieldsbookmark_border
കൊച്ചി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിെൻറ സാംസ്‌കാരികോത്സവം ശനി, ഞായർ ദിവസങ്ങളിൽ ആലുവ കുഞ്ചാട്ടുകരയിലെ ശാന്തിഗിരി ആശ്രമത്തില്‍ നടക്കും. ശനിയാഴ്ച 9.30ന് പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. തമിഴ് നാടകകൃത്ത് പ്രളയന്‍ മുഖ്യാതിഥിയാകും. അദ്ദേഹത്തിെൻറ പയനം നാടകം ചടങ്ങിൽ പ്രകാശനംചെയ്യും. കെ.ഇ.എൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ. രാജൻ ഗുരുക്കൾ, എം.ആർ. രാഘവവാര്യർ, സുനിൽ പി. ഇളയിടം, ഡോ. എസ്. ശാരദക്കുട്ടി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ അഞ്ചിന് ആലുവ മണപ്പുറത്തുനിന്ന് അദ്വൈതാശ്രമത്തിലേക്ക് നയിക്കുന്ന അക്ഷരക്കാവടി യാത്രയിൽ കവി എൻ.കെ. ദേശത്തെ ആദരിക്കും. രണ്ടുദിവസങ്ങളിലായി ചവിട്ടുനാടകം, പ്രഭാഷണം, സംവാദം, വിവിധ നൃത്തരൂപങ്ങൾ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി. അംഗം എസ്. രമേശൻ, ജില്ല പ്രസിഡൻറ് പി.ആർ. രഘു, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story