Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:03 AM IST Updated On
date_range 8 March 2019 5:03 AM ISTമോറക്കാല-പാപ്പാറക്കടവ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല
text_fieldsbookmark_border
പള്ളിക്കര: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പറക്കോട്-പാപ്പാറക്കടവ് റോഡിൽ മോറക്കാല മുതൽ പാപ്പാറക്കടവ് വരെ ഗതാഗതക്കുരുക്ക് രൂക്ഷം. ഇൗഭാഗത്ത് 300 മീറ്റർ ദൂരം റോഡിന് നാലുമീറ്റർ വീതിയേ ഉള്ളൂ. അതിനാൽ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണിവിടെ. ഇൻഫോപാർക്ക്, ബ്രഹ്മപുരം, പിണർമുണ്ട, കാക്കനാട് ഭാഗത്തേക്കുള്ള എളുപ്പവഴിയായതിനാൽ ധാരാളം വാഹനങ്ങളാണ് കിഴക്കൻഭാഗത്തുനിന്ന് ഈ റോഡിലൂടെ വരുന്നത്. ഇരുവശത്തുമുള്ള പുറമ്പോക്കുഭൂമി സ്വകാര്യവ്യക്തികളിൽനിന്ന് ഒഴിപ്പിച്ചെടുത്ത് റോഡിെൻറ വീതികൂട്ടണമെന്ന് പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെെട്ടങ്കിലും തുടർനടപടി ഉണ്ടായില്ല. പഞ്ചായത്ത് അധികൃതർ പലതവണ താലൂക്ക് റീസർവേ ഓഫിസുമായി ബന്ധപ്പെട്ടിട്ടും ഒരു നടപടിയും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ എടുക്കുന്നിെല്ലന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story