Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരൂഹസാഹചര്യത്തിൽ...

ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി

text_fields
bookmark_border
മൂവാറ്റുപുഴ: എസ്.ഡി കോൺവ​െൻറിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെയും മക്കളെയും തമിഴ്നാട്ടിൽനിന്നും പൊലീസ് കണ്ടെത്തി. വെല്ലൂർ ജില്ലയിലെ ജോലാർപെട്ട് എന്ന സ്ഥലത്ത് ആശുപത്രിയിൽ ജോലിചെയ്തുവരുകയായിരുന്നു. കഴിഞ്ഞ ജനുവരി 17നാണ് കോൺവ​െൻറിൽനിന്ന് കർണാടക സ്വാദേശിയായ യുവതിയെയും മക്കളെയും കാണാതായത്. ആലുവ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജവഹർ ജനാർദും സംഘവും സൈബർ സെല്ലി​െൻറ സഹായത്തോടെ ചെന്നൈ, വെല്ലൂർ ജില്ലകളിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ബാംഗ്ലൂർ എസ്.ഡി കോൺവ​െൻറിൽ വളർന്ന അനാഥയുവതി വിവാഹമോചനം തേടിയ ശേഷം മക്കളോടൊപ്പം മൂവാറ്റുപുഴ എസ്.ഡി കോൺവ​െൻറിൽ കഴിഞ്ഞ ഒരുവർഷമായി താമസിച്ചുവരുകയായിരുന്നു. ഇവിടെ ജോലിചെയ്ത വകയിൽ ലഭിക്കാനുള്ള ശമ്പളവും ഉപേക്ഷിച്ചാണ് ഇവർ മക്കളെയുംകൂട്ടി പോയത്. യുവതിയെയും കുട്ടികളെയും െവള്ളിയാഴ്ച മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story