Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിഭാഷക ക്ഷേമനിധി...

അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്​: രണ്ടാംപ്രതിയും അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: കേരള ബാർ കൗൺസിലിനുകീഴിലെ അഭിഭാഷക ക്ഷേമനിധിയിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. തമിഴ്നാട് മധുര സൂര്യനഗർ എക്സ്െറ്റൻഷൻ പൊൻവിഴനഗർ ഇൗസ്റ്റ് ഫസ്റ്റ് സ്ട്രീറ്റിൽ ബാബു സ്കറിയയെയാണ് (47) വിജിലൻസ് അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതിയും ക്ഷേമനിധി ട്രസ്റ്റ് കമ്മിറ്റി അക്കൗണ്ടൻറുമായ എറണാകുളം തിരുവാങ്കുളം വയലിൽ റോഡിൽ മഞ്ചക്കാട്ടിൽ എം.കെ. ചന്ദ്രൻ നേരത്തേ അറസ്റ്റിലായിരുന്നു. ബാബു സ്കറിയയുടെ മധുരയിലെ താമസസ്ഥലത്തും ബന്ധുവീടുകളിലും വിജിലൻസ് നേരത്തേ പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാലും സ്ഥിരമായി ഒരിടത്തും തങ്ങാത്തതിനാലും പ്രതിയെ പിന്തുടരുന്നത് ബുദ്ധിമുട്ടായിരുന്നു. ചില ബന്ധുക്കൾവഴി നിരീക്ഷണം നടത്തിവരുന്നതിനിടെ വ്യാഴാഴ്ച രാവിലെ എറണാകുളം ലിസി ആശുപത്രിക്ക് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. വിജിലൻസ് സി.െഎ എം. സുരേന്ദ്ര​െൻറ നേതൃത്വത്തിൽ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്തു. എ.എസ്.െഎ പി.ബി. സാലി, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ വി.എൻ. അമിതാഭൻ, പി.എ. സനോജ്, സിവിൽ പൊലീസ് ഒാഫിസർ സി.കെ. സുനിൽകുമാർ എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്. അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി​െൻറ 2007 മുതൽ 2010 വരെയുള്ള കണക്കുകളിൽ ഏഴു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ബാർ കൗൺസിലി​െൻറ പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. ക്ഷേമനിധിയിലേക്ക് വക്കീലുകൾ നൽകുന്ന വരിസംഖ്യയിലും ക്ഷേമനിധി സ്റ്റാമ്പിലൂടെയുള്ള വരുമാനത്തിലുമാണ് തട്ടിപ്പ് നടന്നത്. പത്ത് വർഷമായി ട്രസ്റ്റി​െൻറ ഒാഡിറ്റിങ് നടന്നിരുന്നില്ല. പ്രത്യേക സമിതി ചുമതലയേറ്റതോടെ മൂന്നുവർഷത്തെ ഒാഡിറ്റിങ് നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഒന്നാംപ്രതി ചന്ദ്രൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story