Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTവയോധികയെ തലക്കടിച്ചുവീഴ്ത്തി സ്വർണം കവർന്ന സംഭവം: യുവാവും യുവതിയും അറസ്റ്റിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: വീട്ടിൽ ഒറ്റക്കായിരുന്ന വയോധികയെ തലക്കടിച്ച് മാരകമായി പരിക്കേൽപിച്ച് മാലയും വളകളും ഉൾപ്പെടെ ആറരപ്പവൻ കവർന്ന യുവതിയെയും യുവാവിനെയും ഹിൽപാലസ് പൊലീസ് എസ്.ഐ കെ.ആർ. ബിജുവിെൻറ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കാഞ്ഞിരമറ്റം ചാലക്കപ്പാറ മാന്തറപ്പറമ്പിൽ അബിൻ (36), തമ്മനം അപ്പോളോ റോഡ് ഷാജി നിവാസിൽ മഞ്ജുഷ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏരൂർ ലേബർ കോർണറിൽ കൊച്ചുപുരക്കൽ വീട്ടിൽ മുൻഅധ്യാപിക രഘുപതിയെയാണ് (79) തലക്കടിച്ചുവീഴ്ത്തി ആഭരണം കവർന്നത്. വേറെ വിവാഹം കഴിച്ചിട്ടുള്ള പ്രതികൾ പങ്കാളികളെയും കുടുംബത്തെയും ഉപേക്ഷിച്ച് വടുതലയിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഫെബ്രുവരി 20ന് അബിൻ ആദ്യം രഘുപതിയുടെ വീട്ടിലെത്തി വിവരങ്ങൾ മനസ്സിലാക്കി. തുടർന്ന് 22ന് വീണ്ടും മഞ്ജുഷയുമായി എത്തി അക്രമിച്ച് സ്വർണം കവരുകയായിരുന്നു. കേബിൾ നെറ്റ്വർക്കിെൻറ ആളുകളാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ രഘുപതി താമസിക്കുന്ന വീട്ടിലെത്തിയത്. സ്വർണം കവരുന്ന സമയത്ത് മഞ്ജുഷ പുറത്ത് സ്കൂട്ടറിൽ കാത്തുനിന്നു. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിെൻറ ദൃശ്യങ്ങൾ അടുത്തുള്ള ബാങ്കിലെ സി.സി ടി.വിയിൽ പതിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ആർ.ടി.ഒ ഓഫിസ് മുഖാന്തരം വണ്ടിനമ്പർ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story