Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTപ്രളയ ദുരിതബാധിതരുടെ മാർച്ചും ധർണയും 12ന്
text_fieldsbookmark_border
കാലടി: പ്രളയ ദുരിതാശ്വാസ സഹായസമിതിയുടെ നേതൃത്വത്തിൽ 12ന് രാവിലെ 10ന് കാലടി പഞ്ചായത്ത് ഓഫിസിലേക്ക് പ്രളയ ദുരിതബാ ധിതരുടെ മാർച്ചും ധർണയും നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ടി.പി. ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. െഎ.എൻ.ടി.യു.സി ജില്ലപ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം നിർവഹിക്കും. മണ്ഡലം പ്രസിഡൻറ് കെ.എസ്. ദിലീപ് അധ്യക്ഷത വഹിക്കും. ആദ്യഗഡുവായ 10,000 രൂപ പകുതിയിലധികം പേർക്ക് ലഭിച്ചെങ്കിലും രണ്ടാം ഗഡു എൽ.ഡി.എഫ് അനുഭാവികൾക്കും പാർട്ടി പ്രവർത്തകർക്കും മാത്രമാണ് ലഭിച്ചത്. ഇതിൽ പലരും അർഹതയില്ലാത്തവരാണ്. പ്രളയ ദുരിതബാധിതരോടുള്ള കാലടി പഞ്ചായത്തിെൻറ വിവേചനത്തിലും നിരുത്തരവാദപരമായ പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് സമരമെന്ന് ടി.പി. ജോർജ് പറഞ്ഞു. കെ.എസ്. ദിലീപ്, സെബാസ്റ്റ്യൻ കന്നപ്പിള്ളി, പി.വി. സ്റ്റീഫൻ, രാജപ്പൻ നായർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story