Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2019 5:04 AM IST Updated On
date_range 7 March 2019 5:04 AM ISTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പുതുക്കിയ പരീക്ഷ തീയതി കോട്ടയം: മാർച്ച് 19ന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് (സപ്ലി മെൻററി/റീഅപ്പിയറൻസ്) സി.ബി.സി.എസ്.എസ് പരീക്ഷ മേയിൽ നടക്കുന്ന നാലാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് റഗുലർ (സി.ബി.സി.എസ്.എസ്) പരീക്ഷയോടൊപ്പം നടക്കും. പരീക്ഷഫലം ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എഡ് (ദ്വിവത്സരം-2017 അഡ്മിഷൻ-റഗുലർ/സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും മാർച്ച് 19വരെ അപേക്ഷിക്കാം. എം.ഫിൽ സംവരണ സീറ്റ് ഒഴിവ് സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ 2018-19 വർഷത്തെ എം.ഫിൽ കമ്പ്യൂട്ടർ സയൻസിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എം.ജി സർവകലാശാലയുടെ അംഗീകാരമുള്ള കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയത്തിൽ (എം.എസ്‌സി, എം.സി.എ, എം.എസ്, എം.ടെക്, എം.ഇ) 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. എസ്.ടി വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ എസ്.സി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മാർച്ച് 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ഫോൺ: 0481-2731037. സ്‌കൂൾ ഓഫ് മാനേജ്മെൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 2018-19 എം.ഫിൽ ബിസിനസ് സ്റ്റഡീസ് ബാച്ചിൽ പട്ടികവർഗ വഭാഗത്തിൽ രണ്ട് ഒഴിവുണ്ട്. എം.ബി.എ, എം.കോം, എം.എച്ച്.ആർ.എം, എം.എ ഇക്കണോമിക്‌സ് വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടിയവർ അസ്സൽ രേഖകളുമായി മാർച്ച് എട്ടിനകം പഠനവകുപ്പിൽ എത്തണം. ഫോൺ: 0481-2732288. കേന്ദ്രീകൃത ഉത്തരക്കടലാസ് മൂല്യനിർണയം ഇന്നുമുതൽ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്/സി.ബി.സി.എസ്.എസ് നവംബർ 2018 പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം മാർച്ച് ഏഴ് മുതൽ എട്ട് മേഖല കേന്ദ്രങ്ങളിൽ കേന്ദ്രീകൃത മൂല്യനിർണയ രീതിയിൽ നടക്കും. മൂന്നാം സെമസ്റ്റർ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും തങ്ങളുടെ മേഖലകളിലെ മൂല്യനിർണയ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. പാലാ അൽഫോൻസ കോളജ് (9447362420), കോട്ടയം ബി.സി.എം കോളജ് (9495048781), ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളജ് (9495710378), തൃപ്പൂണിത്തുറ ഗവ. കോളജ് (9946554827), കോഴഞ്ചേരി സെൻറ് തോമസ് കോളജ് (9287562203), ആലുവ യു.സി. കോളജ് (9995537337), മൂവാറ്റുപുഴ നിർമല കോളജ് (9447384554), ലബ്ബക്കട ജെ.പി.എം ബി.എഡ് കോളജ് (9447266980) എന്നിവയാണ് മേഖലാ കേന്ദ്രങ്ങൾ. പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം; രജിസ്‌ട്രേഷൻ മാർച്ച് 31വരെ കോട്ടയം: എം.ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷക്ക് (ക്യാറ്റ് എംജി.യു) അപേക്ഷിക്കാം. മാർച്ച് 31വരെയാണ് രജിസ്‌ട്രേഷൻ. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.cat.mgu.ac.in, www.mgu.ac.in വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. പഠനവകുപ്പുകളിലെ വിവിധ എം.എ, എം.എസ്‌സി, എം.ടി.ടി.എം, എൽഎൽ.എം, എം.എഡ്, എം.ബി.എ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരു അപേക്ഷയിൽതന്നെ നാല് ബിരുദാനന്തര ബിരുദ വകുപ്പുകളിലെ പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാം (എം.ബി.എ ഒഴികെ). എം.ബി.എക്ക് പ്രത്യേകമായി രജിസ്റ്റർ ചെയ്യണം. എം.ബി.എ ഒഴിച്ചുള്ള പ്രോഗ്രാമുകൾക്ക് ഒന്നിലധികം അപേക്ഷ സമർപ്പിക്കരുത്. ഓരോ പ്രോഗ്രാമിനും പൊതു വിഭാഗക്കാർക്ക് 1000 രൂപയും കേരളത്തിനകത്തുള്ള എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. ഫീസ് ഓൺലൈനായി അടക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2733615. ഇ-മെയിൽ: catcellmguniversity@gmail.com. വിജ്ഞാപനവും പ്രോസ്‌പെക്ടസുമടക്കമുള്ള വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story