Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2019 5:03 AM IST Updated On
date_range 6 March 2019 5:03 AM ISTതോട്ടപ്പള്ളി, അർത്തുങ്കൽ ഹാർബറുകൾ ഉടൻ ടെൻഡർ ചെയ്യും ^മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
text_fieldsbookmark_border
തോട്ടപ്പള്ളി, അർത്തുങ്കൽ ഹാർബറുകൾ ഉടൻ ടെൻഡർ ചെയ്യും -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചേർത്തല: തോട്ടപ്പള്ളി, അ ർത്തുങ്കൽ ഫിഷിങ് ഹാർബറുകൾ ഉടൻ ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അർത്തുങ്കൽ ഫിഷിങ് ഹാർബർ രണ്ടാംഘട്ട നിർമാണ പ്രഖ്യാപനവും അർത്തുങ്കൽ മത്സ്യഭവൻ, മത്സ്യഫെഡ് നടപ്പാക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാറിെൻറ കാലത്തുതന്നെ അർത്തുങ്കൽ ഹാർബർ പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. കേരളത്തിലെ 24 ഹാർബറും പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ന്യായവില ലഭിക്കാൻ മത്സ്യഫെഡ് സഹകരണ അടിസ്ഥാനത്തിൽ ശാക്തീകരിക്കും. വായ്പ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി, 40 ശതമാനം സബ്‌സിഡിയോടുകൂടി ഫൈബർ ഗ്ലാസ് വള്ളം നൽകുന്ന പദ്ധതി, മത്സ്യ ഉപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പ നൽകുന്ന പദ്ധതി തുടങ്ങിയവ നടപ്പാക്കും. തൊഴിലാളികളുടെ സുരക്ഷക്കും സർക്കാർ മുൻതൂക്കം നൽകുന്നുണ്ട്. ജാക്കറ്റ്, നാവിക്, സാറ്റലൈറ്റ് ഫോണുകൾ എന്നിവ തൊഴിലാളികൾക്കായി അനുവദിക്കും. രാജ്യത്തിെൻറ കാവലാളായി മത്സ്യത്തൊഴിലാളികൾ മാറുകതന്നെ ചെയ്യും. കേന്ദ്രസർക്കാർ ഹാർബറുകൾക്ക് നയാപൈസ നൽകുന്നില്ല. സംസ്ഥാന സർക്കാർ വഴി ലഭിച്ച 15 കോടി രൂപക്കാണ് അർത്തുങ്കൽ, തോട്ടപ്പള്ളി തുറമുഖങ്ങളുടെ നിർമാണം ഇപ്പോൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടിൽനിന്ന് നാലുലക്ഷം രൂപയും ചെലവഴിച്ചുള്ള അർത്തുങ്കൽ മത്സ്യഭവെൻറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വായ്പകൾ പൂർണമായും പലിശയും പിഴപ്പലിശയും കൂടിയും, പിഴപ്പലിശ മാത്രമായും ഒഴിവാക്കിയ രേഖകൾ കൈമാറി. ആദ്യഘട്ടത്തിൽ മരണപ്പെട്ടവരും മാറാരോഗികളുമായ 61 ഗുണഭോക്താക്കളുടെ കുടിശ്ശിക തുക മുതലും പലിശയും പിഴപ്പലിശയും ചേർത്ത് 31.46 ലക്ഷം രൂപ എഴുതിത്തള്ളിയ പ്രമാണങ്ങൾ മന്ത്രി തിരിച്ചുനൽകി. ജൂൺ മുതൽ തെള്ളിച്ചെമ്മീൻ സർക്കാർ സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ആൻറണി, ജില്ല പഞ്ചായത്ത് അംഗം സന്ധ്യ ബെന്നി, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ്, ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ, മത്സ്യഫെഡ് ജില്ല മാനേജർ പി.എൽ. വത്സലകുമാരി, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ആൻറണി, ബാബു ആൻറണി, പി.പി. സോമൻ, മേരി ഗ്രേസി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story