Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിഭാഷക ക്ഷേമനിധി...

അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്: പ്രതിയുടെ റിമാൻഡ്​ നീട്ടി

text_fields
bookmark_border
മൂവാറ്റുപുഴ: അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് കേസിൽ വിജിലൻസ് പിടിയിലായ ക്ലർക്ക് എം.കെ. ചന്ദ്ര​െൻറ റിമാൻഡ് മാർച്ച് എട്ടുവരെ വിജിലൻസ് കോടതി നീട്ടി. രണ്ടാംപ്രതി തമിഴ്‌നാട് സ്വദേശി ബാബു സ്‌കറിയയെ അറസ്റ്റ് ചെയ്യും മുമ്പ് ചന്ദ്രന് ജാമ്യം അനുവദിക്കുന്നത് കോടികളുടെ തട്ടിപ്പ് നടന്ന കേസിനെയും അന്വേഷണത്തെയും ബാധിക്കുമെന്ന വിജിലൻസ് വാദം അംഗീകരിച്ചാണിത്. റിമാൻഡ് നീട്ടണമെന്നാവശ്യപ്പെട്ട് വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് ചന്ദ്ര​െൻറ ജാമ്യഹരജി പ്രതിഭാഗം പിൻവലിച്ചു. അഭിഭാഷക ക്ഷേമനിധിയിൽനിന്ന് അക്കൗണ്ടൻറ് ക്ലർക്കായ എം.കെ. ചന്ദ്രൻ 6.73 കോടിയിലേറെ രൂപ തട്ടിയെടുെത്തന്നും ഇത് തമിഴ്നാട്ടിൽ ബിസിനസ് തുടങ്ങാൻ ഉപയോഗിെച്ചന്നുമാണ് കേസ്. ജനുവരി 16നാണ് ചന്ദ്രൻ അറസ്റ്റിലായത്. ക്ഷേമനിധിയിൽനിന്ന് തട്ടിയെടുത്ത 6.73 കോടിയിൽ രണ്ടുകോടിയിലേറെ രൂപ രണ്ടാം പ്രതിയായ ബാബു സ്‌കറിയയുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story