Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:03 AM IST Updated On
date_range 23 Feb 2019 5:03 AM ISTപ്രളയ ദുരിതത്തിലായ വ്യാപാര സമൂഹത്തെ സഹായിക്കാൻ സര്‍ക്കാറിനായില്ല ^രാജു അപ്‌സര
text_fieldsbookmark_border
പ്രളയ ദുരിതത്തിലായ വ്യാപാര സമൂഹത്തെ സഹായിക്കാൻ സര്‍ക്കാറിനായില്ല -രാജു അപ്‌സര മാന്നാര്‍: പ്രളയദുരിതത്തിലായ വ്യാപാര സമൂഹത്തിന് ഇതുവരെയായിട്ടും ഒരു സഹായവും നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര. വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് ചെങ്ങന്നൂര്‍ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടക്കെണിയിലായ വ്യാപാരി വ്യവസായി സമൂഹത്തെ രക്ഷപ്പെടുത്താൻ നടപടികള്‍ അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് സുനീര്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റഷീദ് പടിപ്പുരക്കല്‍, സി.ബി.സി. സജി, അനില്‍ എസ്. അമ്പിളി, സജി വി. കോശി, യൂത്ത്‌വിങ് നേതാക്കളായ അജ്മല്‍ ഷാജഹാന്‍, ജോസ് കുമ്പയില്‍, ടി.എസ്. ഷഫീക്ക്, സതീഷ് മഹാലക്ഷ്മി, സബുറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് നാളെ ചെങ്ങന്നൂർ: സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിയും കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി, എറണാകുളം ജനറൽ ആശുപത്രി, ഭാരത് പെട്രോളിയം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂരും സംയുക്തമായി ഞായറാഴ്ച സൗജന്യ മെഗാ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് 'കരുണാർദ്രം' നടത്തും. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ നടക്കുന്ന ക്യാമ്പ് നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ മക്കളായ രാഹുൽ, സിദ്ധാർഥ് എന്നിവർ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് പരിശോധന സമയം. 16 വിഭാഗങ്ങളിലായി നൂറിലേറെ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ പരിശോധനക്ക് വിധേയരാകുന്നവരിൽ ഡോക്ടർമാർ നിർദേശിക്കുന്നവർക്ക് സ്കാനിങ്, മൈനർ സർജറികൾ, കണ്ണടകൾ, എക്സ്റേ, ഇ.സി.ജി, എക്കോ ടെസ്റ്റ്, മരുന്നുകൾ തുടങ്ങിയവ സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story