Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:04 AM IST Updated On
date_range 21 Feb 2019 5:04 AM ISTതീ അണക്കാൻ 60 ഫയർ എൻജിൻ; ഒഴിവായത് വൻ ദുരന്തം
text_fieldsbookmark_border
കൊച്ചി: നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധ വിരൽ ചൂണ്ടുന്നത് മെട്രോ നഗരത്തിലെ അഗ്നിശമന സംവിധാനത്തിലെ അപര്യാപ്തതയിലേക്ക്. ഒപ്പം നഗരം നേരിടുന്ന വലിയ സുരക്ഷ ഭീഷണിയിലേക്കും. ഇടുങ്ങിയ േറാഡുകൾക്കരികിൽ ചട്ടങ്ങൾ ലംഘിച്ച് അനുദിനം ബഹുനില കെട്ടിടങ്ങൾ ഉയരുേമ്പാഴും അഗ്നിബാധ ഉണ്ടായാൽ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും നഗരത്തിൽ ഇല്ല. ഇതിനൊപ്പം അഗ്നിശമന സംവിധാനങ്ങളുടെ കുറവും കൂടി ആകുേമ്പാൾ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്. ഇൗ കുറവുകളൊക്കെ വെളിവാകുന്നതായിരുന്നു ബുധനാഴ്ചത്തെ തീപിടിത്തം. രക്ഷാപ്രവർത്തനത്തിന് എറണാകുളത്തിന് പുറമെ ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽനിന്നും ഫയർ എൻജിൻ എത്തിക്കേണ്ടി വന്നു. കൂടാതെ നാവികസേന, പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, ഷിപ്പ്യാർഡ് എന്നിവയുടെ ഫയർ യൂനിറ്റുകളും എത്തിച്ചു. വെള്ളം അടിച്ചിട്ടും അണയാതെ ആളിക്കത്തിയ തീ നിയന്ത്രണവിധേയമായത് ഫോം ഉപയോഗിച്ചതിനുശേഷം മാത്രമാണ്. മുന്നൂറിലേറെ വരുന്ന സേനാംഗങ്ങളുടെ കഠിനപരിശ്രമം നാലര മണിക്കൂറിലേറെ നീണ്ടു. ഇതിനുള്ളിൽ താഴെ നില ഒഴികെ മറ്റെല്ലാ സ്ഥലത്തും ഉള്ള സ്റ്റോക്ക് മുഴുവൻ കത്തി നശിച്ചിരുന്നു. തൊട്ടരുകിലുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞതാണ് അഗ്നിശമന സേനയുടെ വലിയ നേട്ടം. രക്ഷാ പ്രവർത്തനങ്ങൾക്കിടെ മറ്റ് അത്യാഹിതങ്ങളൊന്നും ഉണ്ടായതുമില്ല. സമീപത്ത് മൂന്നു വശവും കെട്ടിടങ്ങൾ ഉള്ളതിനാൽ റോഡിൽ നിന്ന് മാത്രമാണ് വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞത്. കെട്ടിടത്തിന് മോടി കൂട്ടാൻ വശങ്ങൾ മുഴുവൻ പാനൽ ഉപയോഗിച്ച് മറച്ചിരുന്നു. ഇതുമൂലം ഉള്ളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ ബുദ്ധിമുട്ടായി. പാനലുകളും കത്തിയമർന്നതോടെയാണ് ഉള്ളിലേക്ക് കാര്യമായി വെള്ളം എത്തിക്കാൻ കഴിഞ്ഞത്. മെട്രോ പണി നടക്കുന്നതിനാൽ നിർമാണ സാമഗ്രികൾ മൂലം റോഡിൽ ഉണ്ടായ തടസ്സം സ്ഥലത്തേക്ക് ഫയർ എൻജിൻ എത്തുന്നതിനും തടസ്സമായി. കെട്ടിടത്തിൽനിന്ന് മണിക്കൂറുകളോളം വലിയ തോതിൽ വിഷപ്പുക ഉയർന്നത് വലിയ ആശങ്കക്ക് ഇടയാക്കി. എന്നാൽ, ശക്തമായ കാറ്റും ചൂടും മൂലം പുക പരിസരത്ത് വ്യാപിക്കാതെ മുകളിലേക്ക് തന്നെ ഉയർന്നു പൊങ്ങി പോയതുമൂലം അപകടകരമായ സാഹചര്യം ഒഴിവാകുകയായിരുന്നു. അതിനിടയിൽ നഗരമധ്യത്തിൽ ഇത്തരത്തിൽ ഒരു ഗോഡൗൺ പ്രവർത്തിക്കുന്നതിനുള്ള അനുമതിയെക്കുറിച്ചും പരാതി ഉയർന്നിട്ടുണ്ട്. ഇതിന് സമീപത്തായി ചെരുപ്പുകൾ സൂക്ഷിച്ചിരുന്ന മറ്റൊരു കെട്ടിടത്തിലും ഇതിന് മുമ്പ് തീപിടിത്തം ഉണ്ടായിട്ടുണ്ട്. ആർ. അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story