Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹ. തെരഞ്ഞെടുപ്പ്​:...

സഹ. തെരഞ്ഞെടുപ്പ്​: സ്​ഥാനാർഥികളുടെ പേര്​ വിവിധ നിറങ്ങളിൽ അച്ചടിക്കാനാവില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
െകാച്ചി: സഹകരണ ബാങ്കുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വ്യത്യസ്ത സ്ഥാനാർഥികളുടെയും പാനലുകളുടെയും പേര് വിവിധ നിറങ ്ങളിൽ അച്ചടിക്കാനാവില്ലെന്ന് ഹൈകോടതി. വെള്ള നിറത്തിലുള്ള ബാലറ്റ് പേപ്പറിൽ എല്ലാ സ്ഥാനാർഥികളുടെയും പേര് ഒരേ നിറത്തിൽ വേണമെന്ന കേരള സഹകരണ നിയമത്തിലെ വ്യവസ്ഥ തെരഞ്ഞെടുപ്പുകൾക്ക് ബാധകമാണെന്നും ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. പാലക്കാട് അകത്തേത്തറ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരുകൾ ബാലറ്റിൽ പല നിറത്തിൽ രേഖപ്പെടുത്താൻ അനുവദിച്ച സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻബെഞ്ചി​െൻറ വിധി. തെരഞ്ഞെടുപ്പിന് വേണ്ടി വ്യത്യസ്ത സ്ഥാനാർഥികളുെട പേരുകൾ ബാലറ്റ് പേപ്പറിൽ വെവ്വേറെ നിറത്തിൽ രേഖപ്പെടുത്തിയത് സഹകരണ വകുപ്പ് തടഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് സഹകരണ സംഘമാണ് സിംഗിൾബെഞ്ചിനെ സമീപിച്ചത്. സ്ഥാനാർഥികളുടെ പേരുകൾ വ്യത്യസ്ത നിറത്തിൽ നൽകുന്നത് ശരിയായ ആളെ തെരഞ്ഞെടുക്കാൻ വോട്ടറെ സഹായിക്കുമെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് ഹരജിക്കാരുടെ ആവശ്യം അനുവദിക്കുകയായിരുന്നു. സ്ഥാനാർഥികളുടെ പേര് ബാലറ്റ് പേപ്പറിൽ വിവിധ നിറത്തിൽ നൽകുന്നത് തടയുന്ന ചട്ടം തന്നെ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനെതിെര സർക്കാറാണ് അപ്പീൽ നൽകിയത്. ബാലറ്റ് പേപ്പറിൽ വ്യത്യസ്ത ചിഹ്നങ്ങളും നിറവും ഉൾപ്പെടുത്തുന്നത് സഹകരണ നിയമത്തിനും ചട്ടത്തിനും അനുസൃതമല്ലെന്നതിനാൽ നിയമപരമായി അനുവദനീയമല്ലെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. ബാലറ്റ് പേപ്പറിൽ അക്ഷരമാല ക്രമത്തിൽ പേരുകൾ ഒരേ പോലെ അച്ചടിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ചട്ടം കൃത്യമായി പാലിക്കാൻ നിർദേശിച്ച് പുറത്തിറക്കിയവയാണ് സർക്കുലറുകൾ. തെരഞ്ഞെടുപ്പിനുള്ള അധികാരം സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷനാെണന്നിരിക്കെ ബന്ധപ്പെട്ട സഹകരണ സംഘത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. അത്യാവശ്യ ഘട്ടത്തിൽ വോട്ടർക്ക് സഹായിയെ ഒപ്പം കൂട്ടാൻ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ബാലറ്റ് പേപ്പറിൽ പ്രത്യേക നിറം നൽകാത്തതി​െൻറ പേരിൽ വോട്ടർക്ക് സ്ഥാനാർഥിയെ തിരിച്ചറിയാനാവാതെ പോകുമെന്ന കണ്ടെത്തൽ െവറും മിഥ്യാ ധാരണയാണെന്ന് വിലയിരുത്തിയ കോടതി തുടർന്ന് സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കുകയും സർക്കുലറുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story