Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനമ്പം...

മുനമ്പം മനുഷ്യക്കടത്ത്​: മൂന്നുപ്രതികളുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്ന്, അഞ്ച്, ഏഴ് പ്രതികളായ തിരുവനന്തപുരം വെങ്ങാനൂർ സൗഗന്ധികയിൽ അനിൽകുമാർ (44), ഡൽഹി ഡോ. അംബേദ്കർ നഗർ സ്വദേശി പ്രഭു ദന്തവാണി (30), അംബേദ്കർ നഗർ കോളനിയിെലതന്നെ രവി (32) എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. കേസ് ഡയറി ഹാജരാക്കിയതിൽനിന്ന് പ്രതികൾക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാണെന്നും അന്വേഷണം പുരോഗമിക്കുന്ന ഇൗ ഘട്ടത്തിൽ ജാമ്യംനൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിരസിച്ചത്. ജനുവരി 12നാണ് പ്രതികൾ നടത്തിയ ഗൂഢാലോചനയെത്തുടർന്ന് 87 പേരെ മതിയായ യാത്രരേഖകളില്ലാതെ മുനമ്പത്തുനിന്ന് ആസ്ട്രേലിയയിലേക്ക് എന്ന പേരിൽ കയറ്റിവിട്ടത്. ജനുവരി ഏഴിന് പ്രതികൾ മുനമ്പത്തുനിന്ന് 1.2 കോടി രൂപക്ക് വാങ്ങിയ ബോട്ടിലാണ് ഇവരെ കയറ്റിവിട്ടത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്കയിൽനിന്നും എത്തിയവരാണ് ബോട്ട്മാർഗം രാജ്യം വിട്ടത്. പോകുന്നവരിൽ ആത്മവിശ്വാസമുണ്ടാക്കാൻ പ്രതികൾ വ്യാജരേഖകൾ ചമച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികൾ ഒളിവിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story