Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:04 AM IST Updated On
date_range 21 Feb 2019 5:04 AM ISTക്ഷേമനിധി ഒാഫിസിലേക്ക് മാർച്ച് ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: അംഗൻവാടി ക്ഷേമനിധി ചട്ടം പ്രഖ്യാപിക്കുക, മിനിമം വേതനം 18,000 രൂപയായി ഉയർത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം ക്ഷേമനിധി ഒാഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കേരള അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) സംസ്ഥാന കമ്മിറ്റി അറിയിച്ചു. എ.െഎ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്യും. അംഗൻവാടി ഫെഡറേഷൻ ദേശീയ സെക്രട്ടറി വി. വിജയമ്മ, ആർ. സുശീലൻ, കെ. മല്ലിക, കവിത സന്തോഷ്, പ്രേമലത, പി.യു. അബ്ദുൽ കലാം, കവിത രാജൻ, ഗിരിജ സുധാകരൻ, ലളിതാംബിക നടേശൻ എന്നിവർ പെങ്കടുക്കും. പരിപാടികൾ ഇന്ന് കുട്ടനാട് താലൂക്ക് കോൺഫറൻസ് ഹാൾ: റീബിൽഡ് കേരള അവലോകനയോഗം -വൈകു. 5.00 ആലപ്പുഴ തിരുവമ്പാടി കുര്യാറ്റുപുറത്തില്ലത്ത് കിരാതരുദ്ര മഹാദേവ ക്ഷേത്രം: 12,008 കുടം അഭിഷേകം -രാവിലെ 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story