Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:04 AM IST Updated On
date_range 21 Feb 2019 5:04 AM ISTകിസാന്‍ സമ്മാന്‍ നിധി: ഇപ്പോൾ അപേക്ഷിക്കാം
text_fieldsbookmark_border
കൊച്ചി: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന ്‍ സമ്മാന്‍ നിധിയിലേക്ക് കര്‍ഷകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിന് പ്രത്യേകം സമയപരിധി ഇല്ല. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച 10ന് കോട്ടയം തലയാഴത്ത് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. അപേക്ഷ കര്‍ഷകര്‍ സ്വന്തം കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനിലാണ് നൽകേണ്ടത്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം ലഭിക്കുകയും കര്‍ഷക ഡാറ്റാ ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്യും. കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നാല് മാസത്തിലൊരിക്കല്‍ മൂന്ന് തുല്യ ഗഡുക്കളായി അക്കൗണ്ടില്‍ ലഭിക്കും. 2018-19ലെ ആദ്യഗഡുവായ 2000 രൂപയുടെ കാലാവധി 2018 ഡിസംബർ ഒന്ന് മുതല്‍ 2019 മാർച്ച് 31 വരെയാണ്. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അഞ്ചു ദിവസം കഴിഞ്ഞ് അക്കൗണ്ടിലേക്ക് തുക എത്തും. രണ്ട് ഹെക്ടറില്‍ കഴിയാത്ത കൃഷിഭൂമിയുള്ള കുടുംബത്തിന് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story