Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃതി ഭക്ഷ്യമേളയില്‍...

കൃതി ഭക്ഷ്യമേളയില്‍ ബഷീറും തകഴിയും ഓര്‍ഹാന്‍ പാമുകും

text_fields
bookmark_border
കൊച്ചി: കൃതി ആദ്യ പതിപ്പില്‍ പുസ്തകങ്ങള്‍ക്കും എഴുത്തുകാര്‍ക്കുമൊപ്പം ജനപ്രീതി നേടിയ ഭക്ഷ്യമേള ഇക്കുറി കൂട ുതൽ പുതുമകളുമായി എത്തും. മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട സാഹിത്യകാരന്മാര്‍ എഴുത്തിലൂടെ പ്രശസ്തമാക്കിയ രുചികളും വിഭവങ്ങളും 10 വ്യത്യസ്ത തീമുകളായാണ് ഇത്തവണ ആസ്വാദകരെ കാത്തിരിക്കുന്നത്. സുല്‍ത്താ​െൻറ ചായക്കട, തകഴിയുടെ കടാപ്പുറം, ബിരിയാണി ഹട്ട്, വി.കെ.എന്‍ ബ്രേക്ഫാസ്റ്റ് സ്റ്റാള്‍, പുട്ടി​െൻറ കട, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, നാടന്‍ തട്ടുരുചികള്‍, തുര്‍ക്കിപ്പോരാളി പുത്തന്‍ ചായകള്‍, കാപ്പികള്‍ എന്നിങ്ങനെയാണ് ഈ തീമുകളെന്ന് ഭക്ഷ്യമേള ക്യൂറേറ്റ് ചെയ്യുന്ന കൊതിയന്‍ ഫുഡി ഗ്രൂപ് വക്താവ് പറഞ്ഞു. ബഷീര്‍ പ്രശസ്തമാക്കിയ സുലൈമാനിയും പരിപ്പുവടയും ബജിയും പഴംപൊരിയുമെല്ലാമാണ് സുല്‍ത്താ​െൻറ ചായക്കടയിലെ വിളമ്പുക. കടാപ്പുറത്ത് ചെമ്മീനും മീനുമാണ് വിഭവങ്ങൾ. ഹൈദരാബാദ്, തലശ്ശേരി, ആംബൂര്‍ എന്നിങ്ങനെയുള്ള വിവിധ തരം സവിശേഷ ബിരിയാണികളാണ് ബിരിയാണി ഹട്ടിലെ വിഭവങ്ങള്‍. വി.കെ.എന് പ്രിയങ്കരമായിരുന്ന ശുഭ്ര മൃദുലമായ ഇഡലിയും കുത്താമ്പുള്ളി ദോശയും കുഞ്ഞിലയുടെ വെള്ളേപ്പവുമാണ് വി.കെ.എന്‍ ബ്രേക്ഫാസ്റ്റ് സ്റ്റാളിലുള്ളത്. നോബല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുകി​െൻറ കൃതികളിലെ ബോസ്ഫറസി​െൻറ തീരങ്ങളില്‍ സുഗന്ധം പരത്തിയിരുന്ന വിവിധ തരം കെബാബുകളും ഗ്രില്‍ഡ് മാംസവിഭവങ്ങളുമായാണ് കൃതി ഭക്ഷ്യമേളയിലെ തുര്‍ക്കിപ്പോരാളിയുടെ ആയുധങ്ങള്‍. ന്യൂ ജെന്‍ ചായകളുടെ പുത്തന്‍ ചായകള്‍, മഡി കോള്‍ഡ്, ഹോട്ട് ചോക്ലറ്റ് എന്നീ കാപ്പി വൈവിധ്യങ്ങള്‍ എന്നിവക്ക് പുറമെ പഞ്ഞി മിഠായി, തേന്‍നിലാവ് തുടങ്ങിയ പഴയ മധുരങ്ങളും ഭക്ഷ്യമേളയിലുണ്ട്. ഹിമാചലിൽനിന്ന് മയക്ക് മരുന്നെത്തിച്ച് വിൽപന; യുവാവ് പിടിയിൽ കൊച്ചി: ഹിമാചൽപ്രദേശിൽ നിന്നുള്ള ഹഷീഷുമായി ഹിമാചൽ സ്വദേശിയായ യുവാവ് പിടിയിൽ. കുളു ജില്ലയിൽ ധാർമൻ ഗ്രാമത്തിൽ താമസിക്കുന്ന അമിത് ശർമയെയാണ് (28)പാലാരിവട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.സനലും സംഘവും ചേർന്ന് പിടികൂടിയത്. 33 ഗ്രാം മയക്കുമരുന്ന് ഇയാളിൽനിന്ന് പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ച കലൂർ സ്റ്റേഡിയം ഭാഗത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത് മലാന ക്രീം എന്ന പേരിലറിയപ്പെടുന്ന മയക്ക് മരുന്ന് രണ്ട്, മൂന്ന് ഗ്രാമുകൾ വീതമുള്ള ചെറിയ ഉരുളകളായാണ് വിൽപന നടത്തുന്നത്. പ്രതി വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട് ലൊക്കേഷൻ അയച്ചുകൊടുത്താണ് ആവശ്യക്കാർക്ക് ഹഷീഷ് കൈമാറിയിരുന്നത്. പ്രതിയിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് ഹഷിഷ് വാങ്ങിയിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. എറണാകുളം അസി. കമീഷണർ എസ്. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സബ് ഇൻസ്െപക്ടർ സേവ്യർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർ പി.കെ. ഗിരീഷ്കുമാർ, സിവിൽ പൊലീസ് ഒാഫിസർമാരായ മാഹിൻ, സുജിത്ത്, മഹേഷ് എന്നിവരടങ്ങുന്ന പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story