Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTകുസാറ്റ്: അനധികൃത പ്രമോഷനും തസ്തിക നിർമാണവും ബാധ്യതയാകുന്നു
text_fieldsbookmark_border
കളമശ്ശേരി: കുസാറ്റിലെ അനധികൃത പ്രമോഷനുകളും തസ്തിക നിർമാണവും സര്‍ക്കാറിന് വന്‍ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നതായി സേവ് കുസാറ്റ് ഫോറം. കൊച്ചി സര്‍വകലാശാലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജീവനക്കാര്‍ക്ക് അനര്‍ഹമായ പ്രമോഷനുകള്‍ ലഭിക്കാൻ എക്സ് കേഡർ പേരുപറഞ്ഞ് ജോയൻറ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസി. രജിസ്ട്രാർ തസ്തികകള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സൃഷ്ടിച്ച് പ്രമോഷന്‍ നല്‍കി സര്‍ക്കാര്‍ ഖജനാവിന് വന്‍ ബാധ്യത ഉണ്ടാക്കുകയാണ്. കൺട്രോളർ ഓഫ് എക്സാമിനേഷൻ ഓഫിസിൽ രണ്ട് ജോയൻറ് രജിസ്ട്രാർ നിയമനം നടത്തി. അംഗീകാരമുള്ള മൂന്ന് ജോയൻറ് രജിസ്ട്രാർ തസ്തിക മാത്രം ഉണ്ടായിരിക്കെ നാല് തസ്തിയിൽ നിയമനം നൽകിയിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വൈസ് ചാൻസലർ, ഓഡിറ്റ് വിഭാഗം ജോയൻറ് ഡയറക്ടർ അടക്കമുള്ളവർക്ക് പരാതി നൽകി. കൊച്ചി സര്‍വകലാശാലയില്‍ അദാലത് 25ന് കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സര്‍വകലാശാലയില്‍ തീരുമാനമാകാത്ത ഫയലുകളില്‍ തീര്‍പ്പാക്കാനായി ഇൗ മാസം 25ന് അദാലത് സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീല്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാർഥികള്‍, അധ്യാപകര്‍, പ്രിൻസിപ്പല്‍മാര്‍ എന്നിവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. എട്ടിന് രാവിലെ 10 മുതല്‍ 14ന് വൈകീട്ട് അഞ്ചുവരെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in മുഖേന പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അദാലത് 25ന് രാവിലെ ഒമ്പതിന് ആരംഭിക്കും. ഫോൺ: 0484 2577550, 9447815423.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story