Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTഡോ. വിൻസൻറ് ചെറുവത്തൂർ സീറോ മലബാർ സഭ കൂരിയ ചാൻസലർ
text_fieldsbookmark_border
കൊച്ചി: സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലറായി റവ. ഡോ. വിൻസൻറ് ചെറുവത്തൂർ ചുമതലയേറ്റു. റവ. ഡ ോ. എബ്രഹാം കാവിൽപുരയിടത്തിലാണ് പുതിയ വൈസ് ചാൻസലർ. സഭയുടെ കൂരിയ വൈസ് ചാൻസലറായി സേവനം ചെയ്തുവന്ന റവ. ഡോ. ചെറുവത്തൂർ തൃശൂർ അതിരൂപതയിലെ മച്ചാട് ഇടവകാംഗമാണ്. ചെറുവത്തൂർ പരേതരായ ആൻറണി മാസ്റ്ററും മേരി ടീച്ചറുമാണ് മാതാപിതാക്കൾ. 1991ൽ പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരുവിലെ സെൻറ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ്, റോമിലെ ഉർബാനിയാന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാനൻനിയമത്തിൽ ഡോക്ടറേറ്റ്, പാസ്റ്ററൽ തിയോളജിയിൽ ലൈസൻഷ്യേറ്റ് എന്നിവ നേടി. കൂരിയ ചാൻസലറായിരുന്ന റവ. ഡോ. ആൻറണി കൊള്ളന്നൂരിെൻറ പ്രവർത്തന കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് റവ. ഡോ. വിൻസൻറ് ചെറുവത്തൂരിെൻറ നിയമനം. താമരശ്ശേരി രൂപതയിലെ വാളൂക്ക് ഇടവകാംഗമായ റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ, 2000ൽ പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിൽ സഹവികാരിയായും വികാരിയായും സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കൽ ഹോളിേക്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് ലത്തീൻ കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ്, പൊന്തിഫിക്കൽ ഓറിയൻറൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പൗരസ്ത്യ കാനൻനിയമത്തിൽ ലൈസൻഷ്യേറ്റ്, ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story