Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കാലടി: കാലടി വൈദ്യുതി സെക്ഷന് കീഴിലെ പാലക്കാട്ട് കാവ്, നായത്തോട് സ്കൂൾ, പറമ്പ് എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30വരെ . മലയാറ്റൂർ: മലയാറ്റൂർ 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പരിധിയിൽ വരുന്ന എല്ലാ പ്രദേശങ്ങളിലും വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. മദ്യം കടത്തിയവർ പിടിയിൽ കാലടി: അളവിൽ കൂടുതൽ മദ്യം കടത്തിക്കൊണ്ടുവന്ന രണ്ടുപേരെ കാലടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒക്കൽ സ്വദേശി ജോസ്, കാഞ്ഞൂർ സ്വദേശി സംഗീത് എന്നിവരാണ് പിടിയിലായത്. 11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും ഇത് കടത്താൻ ഉപയോഗിച്ച ഒരു ആക്ടിവ സ്കൂട്ടറും പിടിച്ചെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. ഹരികുമാർ, പ്രിവൻറിവ് ഓഫിസർ കെ.എ. പോൾ, സിവിൽ എക്സൈസ് ഓഫിസർമാരായ അയ്യൂബ്, സ്റ്റീഫൻ, ജോമോൻ, നിഷാദ്, ശഹറുബാൻ, സൗമ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story