Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTആറാട്ട് അനിശ്ചിതത്വത്തിലെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി
text_fieldsbookmark_border
കാലടി: ശൃംഗേരി മുതലക്കടവ് തകർന്നതിനാൽ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുൽസവത്തിെൻറ ആറാട്ട് അനിശ്ച ിതത്വത്തിലായതായി ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശ്രീശങ്കരാചാര്യർ പെരിയാറിെൻറ ഗതിമാറ്റിയപ്പോൾ വെള്ളത്തിനടിയിലായ ശ്രീകൃഷ്ണ വിഗ്രഹത്തെ ഇന്ന് കാണുന്ന ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നതാണ് മുതലക്കടവിെൻറ ഐതിഹ്യം. അന്നുമുതൽ ആറാട്ടു നടക്കുന്നത് ശ്രീശങ്കര ജന്മഭൂമി ക്ഷേത്രത്തിനും കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിനും സമീപമുള്ള മുതലക്കടവിലാണ്. തീർഥാടക ടൂറിസ്റ്റ് കേന്ദ്രമായ കാലടിയുടെ ഏറ്റവും പ്രധാനപ്പെട്ട ആധ്യാത്്മിക സ്ഥാനമാണ് മുതലക്കടവ്. പ്രളയത്തിൽ പെരിയാർ കരകവിഞ്ഞപ്പോൾ കൽപ്പടവുകളിൽ ചെളി അടിഞ്ഞുകൂടി. മാസങ്ങൾക്ക് ശേഷം കാലടി പഞ്ചായത്തിെൻറ മേൽനോട്ടത്തിൽ ചെളിമണ്ണ് നീക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തിയിരുന്നു. ജെ.സി.ബി ഇറക്കാനായി മനോഹരങ്ങളായ കൽപ്പടവുകൾ ഓരോന്നായി ഇടിച്ചുനിരത്തി. രാവും പകലും നീണ്ട മണ്ണുമാറ്റലിെൻറ മറവിൽ 500ഓളം ലോഡ് മണ്ണാണ് കരാറുകാരൻ കടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കടവുകൾ പൊളിച്ചപ്പോൾ ക്ഷേത്രഭാരവാഹികളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. പണികഴിയുമ്പോൾ കടവുകൾ പൂർവസ്ഥിതിയിൽ കെട്ടിത്തരുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും ഉറപ്പ് നൽകി. എന്നാൽ മാസങ്ങളായി ടവ് ആർക്കും കടവിൽ ഇറങ്ങാൻ കഴിയാത്ത രീതിയിലാണ്. കരാറുകാരൻ പോയി എന്നു പറഞ്ഞ് പഞ്ചായത്ത് അധികൃതർ ഇപ്പോൾ നിസംഗ നിലപാട് സ്വീകരിക്കുന്നു. വിഗ്രഹവുമായി കടവിലിറങ്ങി മുങ്ങിത്താഴ്ന്നാണ് ആറാട്ടുചടങ്ങുകൾ നടത്തേണ്ടത്. മാണിക്യമംഗലം ശ്രീ കാർത്യായനീ ദേവീക്ഷേത്രത്തിലെ ആറാട്ടും മുതലക്കടവിലാണ്. ഇൗമാസം 11 നാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിെൻറ സമാപനമായ ആറാട്ട്. എത്രയും പെട്ടെന്ന് മുതലക്കടവ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ക്ഷേത്ര ഭാരവാഹികളായ എസ്.വിജയൻ, ശ്രീകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story