Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTറോജി എം. ജോണിനെതിരെ തുറന്ന കത്തുമായി ജോസ് തെറ്റയിൽ
text_fieldsbookmark_border
കാലടി: അങ്കമാലി നിയോജക മണ്ഡലത്തിൽ റോജി എം. ജോൺ എം.എൽ.എെക്കതിരെ മുൻ എം.എൽ.എ ജോസ് തെറ്റയിലിെൻറ തുറന്ന കത്ത്. ക ഴിഞ്ഞ സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന വികസനപദ്ധതികൾ പൂർത്തിയാക്കാതെ എം.എൽ.എ അട്ടിമറിക്കുന്നതായി ആരോപിച്ചു. അയ്യപ്പഭക്തർക്ക് വിരിവെക്കാനുംകൂടി വിഭാവനം ചെയ്ത കാലടിയിലെ ശ്രീശങ്കര പാർക്ക്, മലയാറ്റൂർ മണപ്പാട്ടുചിറയിലേക്ക് സന്ദർശകരെ ആകർഷിക്കാൻ തയാറാക്കിയ ടൂറിസം വകുപ്പിെൻറ കൗതുകപാർക്ക്, മാഞ്ഞാലിത്തോടിന് കുറുകെ മൂന്നുതോട് സംഗമിക്കുന്നിടത്ത് ദേശീയപാതയിൽ കയറാതെ അങ്കമാലിയിൽനിന്ന് മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്തുകളിലേക്ക് ചെറുവണ്ടികൾക്ക് സുഗമമായി പോകുന്നതിനുവേണ്ടി നിർദേശിച്ച പാലം, യൂദാപുരം പാലത്തിന് സമാന്തരമായി അങ്കമാലിയെ തുറവൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കിടങ്ങൂർ-മുല്ലശ്ശേരി പാലം, തുറവൂർ പഞ്ചായത്തിൽ പുലിത്തൂക്കി പാടം റോഡ് എന്നീ പദ്ധതികളാണ് ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നടപ്പാക്കാത്തത്. അനുവദിച്ച തുക ലാപ്സായോ അതോ വകമാറ്റി മറ്റുപദ്ധതികൾ ചെലവാക്കിയോ എന്ന് എം.എൽ.എ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി, സി.പി.എം ഏരിയ സെക്രട്ടറി സി.കെ. സലീംകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story