Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTജനല്‍ക്കമ്പി അറുത്ത് ദമ്പതികളുടെ അഞ്ചുപവന്‍ കവര്‍ന്നു
text_fieldsbookmark_border
പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ വീടിെൻറ പിന്വശെത്ത ജനല്‍ക്കമ്പി അറുത്ത് ഉള്ളില്‍ കയറി മോഷ്ടാവ് അഞ്ചുപവന്‍ കവര്‍ന്നു. രായമംഗലം ശ്രേയസ് കണ്ണോത്ത് വീട്ടില്‍ അശോകെൻറയും ഭാര്യ ഗംഗയുെടയും കഴുത്തില്‍ കിടന്ന സ്വര്‍ണമാലകളാണ് കവര്‍ന്നത്. വ്യാഴാഴ്ച പുലർച്ച 2.15നാണ് സംഭവം. പിന്‍ഭാഗത്തെ ജനലിെൻറ കമ്പിയറുത്ത് ഹാളില്‍ പ്രവേശിച്ച മോഷ്ടാവ് ഉറങ്ങുകയായിരുന്ന ദമ്പതികളുടെ മാല പൊട്ടിച്ചെടുത്തശേഷം അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെട്ടു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കുറുപ്പംപടി പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പെരുമ്പാവൂര്‍ മേഖലയില്‍ സമാനരീതിയില്‍ നിരവധി മോഷണം നടന്നിട്ടുണ്ട്. ഇവയെല്ലാം ചെയ്തത് ഒരാളാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story