Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTഫിസിഷ്യൻമാരുടെ സമ്മേളനത്തിന് തുടക്കം
text_fieldsbookmark_border
കൊച്ചി: അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ)യുടെ 74ാമത് വാര്‍ഷിക സമ്മേളനത്തിന് ലുലു ബോള്‍ഗാട്ടി ഇൻറര ്‍നാഷനൽ കണ്‍വെന്‍ഷന്‍ സെൻററില്‍ തുടക്കം. ഇന്ത്യയില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമായി പതിനായിരത്തിലധികം ഫിസിഷ്യന്‍മാരും 650ഒാളം ഫാക്കല്‍റ്റികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. സംസ്ഥാനം പുതിയ ആരോഗ്യനയങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനുള്ള തയാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കമ്യൂണിറ്റി ഹെല്‍ത്ത് സെൻററായി ഉയര്‍ത്തുക, ചികിത്സ സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക, സ്വകാര്യമേഖലയിലെ ഫിസിഷ്യന്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുക, കുടുംബ ഡോക്ടര്‍ എന്ന ആശയം പുനഃസ്ഥാപിക്കുക എന്നിവ അവയില്‍ ചിലതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിപ പൊട്ടിപ്പുറപ്പെട്ട അവസരത്തില്‍ ഡോക്ടര്‍മാരും ഗവേഷകരും ആ സാഹചര്യങ്ങളെ നേരിട്ട രീതികള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഫിസിഷ്യന്‍മാരുടെ ഉത്തരവാദിത്തങ്ങളും അതിവേഗം വർധിച്ചുവരുകയാണെന്ന് എ.പി.ഐ ദേശീയ അധ്യക്ഷന്‍ ഡോ. കെ.കെ. പരീഖ് പറഞ്ഞു. ഡോ. പ്രീതം ഗുപ്ത, ഡോ. കെ.കെ. പരീഖ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍, സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. മംഗേഷ് തിവാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു. 'ബ്ലെൻഡിങ് റിസര്‍ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്' പ്രമേയത്തില്‍ ആറ് സമാന്തര ട്രാക്കുകളിലായാണ് നാലുദിവസത്തെ ശാസ്ത്ര പരിപാടികള്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story