Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

കക്കടാശ്ശേരി-ചേലച്ചുവട് സംസ്ഥാന പാത നിർമാണം വേഗത്തിലാകുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: കക്കടാശ്ശേരി-ചേലച്ചുവട് വരെ നീളുന്ന നിര്‍ദിഷ്ട സംസ്ഥാന പാത പദ്ധതി വേഗത്തിലാക്കാൻ വഴി തെളിയുന്ന ു. കക്കടാശ്ശേരി പാതയുടെ ഭാഗമായ വണ്ണപ്പുറം മുതല്‍ ചേലച്ചുവട് വരെയുള്ള 28 കിലോമീറ്റര്‍ റോഡ് ആലപ്പുഴ-മധുര സംസ്ഥാന ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി,12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതോടെയാണിത്. ആലപ്പുഴയില്‍നിന്നും ആരംഭിച്ച് മുഹമ്മ-തണ്ണീര്‍മുക്കം-തലയോലപ്പറമ്പ്-പെരുവ-മുത്തോലപുരം-മാറിക-വഴിത്തല-കോലാനി-തൊടുപുഴ- വണ്ണപ്പുറം-ചേലച്ചുവട്-നെടുംകണ്ടം-തൂക്കുപാലം-കമ്പംമേട് വഴി മധുരയിലേക്ക് 115 കിലോമീറ്റര്‍ ദൂരമുള്ള സംസ്ഥാന പാതയാണ്. നിലവിലുള്ള റോഡ് വീതി കൂട്ടി ഉടന്‍ നിർമാണം ആരംഭിക്കും. കക്കടാശ്ശേരി മുതല്‍ വണ്ണപ്പുറം വരെയുള്ള റോഡ് വീതികൂട്ടി വികസിപ്പിച്ചാല്‍ കുറഞ്ഞ ദൂരംകൊണ്ട് എറണാകുളം-മൂവാറ്റുപുഴ റൂട്ടിലൂടെ ഇടുക്കിയിലേക്കും മധുരയിലേക്കും യാത്രചെയ്യാം. മൂവാറ്റുപുഴയില്‍ നിന്നും കക്കടാശ്ശേരി-പോത്താനിക്കാട്- വണ്ണപ്പുറം-വെണ്മണി വഴി ചേലച്ചുവട് വരെയെത്തുന്ന ഈ പാത യാഥാർഥ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എല്‍ദോസ് പുത്തന്‍പുര, എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story