Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഈറ്റ വിലയിൽ വൻവർധന;...

ഈറ്റ വിലയിൽ വൻവർധന; തൊഴിലാളികൾ ദുരിതത്തിൽ -വർക്കേഴ്​സ്​ യൂനിയൻ

text_fields
bookmark_border
കാലടി: ഈറ്റ വിലയിൽ ബാംബു കോർപറേഷൻ ഒരുകാലത്തും സ്വീകരിച്ചിട്ടില്ലാത്തവിധം വൻവർധന വരുത്തിയെന്നും ഈ നിലപാട് ത ൊഴിലാളികളെ ദുരിതത്തിലാക്കുമെന്നും മുൻ ചെയർമാനും വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രസിഡൻറുമായ കെ.എ. ചാക്കോച്ചൻ ആരോപിച്ചു. 50 രൂപ വിലയുള്ള ഈറ്റ 100 രൂപ കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. പുറമെ വീടുകളിലേക്ക് കൊണ്ടുപോകാൻ ചുരുങ്ങിയത് 30 രൂപയെങ്കിലും ഒരു കെട്ടിന് തൊഴിലാളി വഹിക്കേണ്ടി വരുന്നു. ഈറ്റവില വർധിപ്പിക്കേണ്ട അനിവാര്യ സാഹചര്യം വരുമ്പോൾ മുമ്പ് പനമ്പി​െൻറ വിലയിലും ആനുപാതിക വർധന വരുത്താറുണ്ട്. േഗ്രഡ് തിരിച്ചാണ് മുമ്പ് വിലവർധിപ്പിച്ചിരുന്നത്. അതെല്ലാം ഉപേക്ഷിച്ച് ഏതെടുത്താലും നൂറുരൂപ എന്ന മാനേജ്മ​െൻറ് പ്രഖ്യാപനം പ്രതിഷേധാർഹമാണ്. പ്രളയദുരന്തത്തിൽ അകപ്പെട്ടവരാണ് എല്ല തൊഴിലാളികളും. മറ്റൊരു ദുരിതം കൂടി അടിച്ചേൽപിക്കുന്ന നടപടി എത്രയുംവേഗം മാനേജ്മ​െൻറ് പിൻവലിക്കണം. വർധന സർക്കാേറാ വ്യവസായ മന്ത്രിയോ അറിഞ്ഞിട്ടുണ്ടാകില്ല. തീരുമാനം പുനഃപരിശോധിച്ച് പാവപ്പെട്ട തൊഴിലാളികളോട് നീതികാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story