Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രിയതമന് അനീഷ...

പ്രിയതമന് അനീഷ അന്ത്യചുംബനമർപ്പിച്ചത്​ കൂടിനിന്ന​വരെയും കരയിച്ചു

text_fields
bookmark_border
മണ്ണഞ്ചേരി: നിറവയേറാടെ പ്രിയതമന് അന്ത്യചുംബനമർപ്പിക്കാൻ അനീഷ ചിതക്കരികിൽ എത്തിയതോടെ കൂടിനിന്നവരും വാവിട്ട ് കരഞ്ഞു. ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ച മൂന്ന് യുവാക്കളുടെ ദാരുണാന്ത്യത്തിലെ ഞെട്ടലിൽനിന്ന് മുക്തമാകും മുേമ്പ വൈകീട്ട് 6.20ഓടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു. 600 മീറ്ററോളം നീളമുള്ള റോഡി​െൻറ ഇരുവശവും ജനം തിങ്ങിനിറഞ്ഞിരുന്നു. മൃതദേഹം വഹിച്ചുകൊണ്ട് ആംബുലൻസ് എത്തിയതോടെ എങ്ങും തേങ്ങൽ മാത്രമായി. ബിപിൻ ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ അനുവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഒരുവർഷം തികയുന്നതിന് മുമ്പുതന്നെ പ്രിയതമനെ നഷ്ടപ്പെട്ട അനു ഏഴുമാസം ഗർഭിണിയാണ്. പ്രസവത്തിന് വീട്ടുകാർ കൊണ്ടുപോയി ദിവസങ്ങൾ കഴിഞ്ഞ് ഇവിടെ തിരിച്ചെത്തിയത് പ്രിയതമനെ എന്നന്നേക്കുമായി പിരിയാനായിരുന്നു എന്നത് അനുവിന് വിശ്വസിക്കാനാകുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story