Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 5:04 AM IST Updated On
date_range 7 Feb 2019 5:04 AM ISTഅങ്കമാലിയിൽ ചലച്ചിത്രോത്സവം
text_fieldsbookmark_border
അങ്കമാലി: അങ്കമാലി ചിത്രശാല ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 14ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇൗമാസ ം എട്ടിന് തിരിതെളിയും. മൂന്ന് ദിവസങ്ങളിൽ കാർണിവൽ മാമാങ്കം തിയറ്ററിലാണ് പ്രദർശനം. എട്ടിന് വൈകീട്ട് അഞ്ചിന് പ്രഫ. വത്സലന്‍ വാതുശ്ശേരി ഉദ്ഘാടനം ചെയ്യും. സംവിധായകരായ ബിലഹരി, ജോസ് സെബാസ്റ്റ്യന്‍, സംഗീതസംവിധായകരായ നാല് മ്യൂസിക്ഗ്രൂപ്, പ്രിന്‍സ് ജോര്‍ജ് എന്നിവരെ ആദരിക്കും. ഒമ്പതിന് വൈകീട്ട് നാലിന് മൃണാള്‍സെന്‍, ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണത്തില്‍ ഡോ. കെ.പി. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 5.30ന് പൊതുസമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജോസ് തെറ്റയില്‍ അധ്യക്ഷത വഹിക്കും. വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മുഖ്യാതിഥിയാകും. വീടിന് നിറംപകർന്ന് യുവാക്കൾ അങ്കമാലി: വീടിന് നിറം ചാർത്തി ഒരുപറ്റം യുവാക്കളുടെ സേവനം. തുറവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദേവഗിരി പരേതനായ വെണ്ണിലാവ് ആനന്ദിെൻറ നിർധന കുടുംബത്തിെൻറ വീട് പെയിൻറ് ചെയ്തത്. പ്രവർത്തകരുടെ രണ്ടുദിവസത്തെ ജോലിക്ക് അവധി നൽകി കൊല്ലപ്പെട്ട ഷുഹൈബിെൻറ സ്മരണാർഥമാണ് വീടിന് നിറം പകരുന്ന പദ്ധതി നടപ്പാക്കുന്നത്. നൂറിലേറെ പ്രവർത്തകരുടെ ഒരുദിവസത്തെ വേതനം െചലവിന് ഉപയോഗിക്കുന്നു. യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെൻറ് പ്രസിഡൻറ് പി.ബി. സുനീർ പദ്ധതി ഉദ്ഘാടനം ചെയ്തു. തുറവൂർ മണ്ഡലം പ്രസിഡൻറ് ആൻറണി തോമസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.ജെ. ജോയി, യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡലം പ്രസിഡൻറ് നിതിൻ മംഗലി, ഡി.സി.സി സെക്രട്ടറി ഷൈജോ പറമ്പി, എം.പി. മാർട്ടിൻ, സ്റ്റീഫൻ മാടവന, ടി.എം. വർഗീസ്, സ്വപ്ന ജോയി, ഷിബു പൈനാടത്ത്, കെ.പി. ജോസ്, സിനോബി ജോയി, ജോയി തളിയൻ, ആൻസൺ തോമസ്, സുനിൽ പൈനാടത്ത്, എം.എസ്. രതീഷ്, കെ.ഡി. ആൻറീഷ്, റിജോ മാളിയേക്കൽ, സിജു മലയാറ്റൂർ, ബിനു വാതക്കാട്, ജോസ് കല്ലൂക്കാരൻ, പോളി പാലമറ്റം, റോക്സൺ വർഗീസ്, പ്രിൻസ് അയ്യമ്പുഴ, സിേൻറാ ആനപ്പാറ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story