Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:03 AM IST Updated On
date_range 6 Feb 2019 5:03 AM ISTസർക്കാർ ആശുപത്രി ഉച്ചവരെ; രോഗികൾക്ക് ദുരിതം
text_fieldsbookmark_border
എടവനക്കാട്: നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന അയ്യമ്പിള്ളി സർക്കാർ ആശുപത്രി ഉച്ചക്കുശേഷം പ്രവർത്തി ക്കുന്നില്ലെന്ന് പരാതി. വൃദ്ധരോഗികളടക്കം ഇതുമൂലം ദുരിതത്തിലായി. രാവിലത്തെ തിരക്കുമൂലം ഉച്ചക്കുശേഷം ചികിത്സ തേടുന്നവരും കഷ്ടത്തിലാണ്. അപകടം സംഭവിക്കുന്നവർ ആശുപത്രിയിലെത്തുമ്പോഴാണ് പ്രവർത്തനമിെല്ലന്നറിയുന്നത്. കാൽഡസനോളം ഡോക്ടർമാരും അതിനനുസൃതമായി പാരാമെഡിക്കൽ സ്റ്റാഫും സേവനമനുഷ്ഠിക്കുന്ന പ്രധാന ചികിത്സാ കേന്ദ്രമായതിനാൽ സമീപ പഞ്ചായത്തുകളിൽനിന്നുപോലും നിരവധി രോഗികളാണ് ചികിത്സ തേടി എത്തുന്നത്. ജീവനക്കാരുടെ കുറവാണ് ഉച്ചക്കുശേഷം പ്രവർത്തിക്കാത്തതിന് കാരണമായി പറയുന്നത്. സ്ഥലം മാറി പോയവർക്ക് പകരം ജീവനക്കാരെത്തിയിട്ടിെല്ലന്നും പറയപ്പെടുന്നു. ആശുപത്രി പ്രവർത്തനം ഉച്ചവരെ ക്രമീകരിച്ചതിന് ന്യായീകരണമില്ലന്ന് രോഗികൾ ആരോപിക്കുന്നു. ഇതുമൂലം രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട സ്ഥിതിയാണെന്നും ആക്ഷേപമുണ്ട്. സ്ഥലം മാറ്റപ്പെട്ട ജീവനക്കാർക്ക് പകരം സ്റ്റാഫിനെ നിയമിച്ച് സാധാരണക്കാരുടെ ആശ്രയമായ ആശുപത്രി പ്രവർത്തനം സാധാരണ നിലയിലാക്കണമെന്ന് കുഴുപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറടക്കമുള്ളവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story