Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചോറ്റാനിക്കര മകം തൊഴൽ...

ചോറ്റാനിക്കര മകം തൊഴൽ 19ന്; കൊടിയേറ്റ് 13ന്

text_fields
bookmark_border
ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇൗ മാസം19നും കൊടിയേറ്റ് 13നും നടക്കും. മകം തൊഴൽ ഉത്സവത്തിന് 13ന് വൈകീട്ട് കിഴക്കേചിറയിൽ ആറാട്ടിനുശേഷം രാത്രി 8.30ഓടെ ക്ഷേത്രം തന്ത്രി കൊടിയേറ്റും.14 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആറാട്ടും ഇറക്കി പൂജയും പറയെടുപ്പും ഉണ്ടാകും. 17ന് ഉച്ചക്ക് രണ്ടിന് ഉത്സവബലി ദർശനം. 19ന് ഉച്ചക്ക് രണ്ട് മുതൽ രാത്രി 8.30 വരെയാണ് മകം തൊഴൽ. ഹൈസ്കൂൾ ഗ്രൗണ്ടിൽ വാഹന പാർക്കിങ് ക്രമീകരിക്കും. കൊടിയേറിക്കഴിഞ്ഞാൽ അഞ്ചുവയസ്സിന് താെഴയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനം ഉണ്ടാകില്ല, ഭജനം, ചോറൂണ്, അന്നദാനം, വിവാഹം എന്നിവയും ഉണ്ടായിരിക്കില്ല. കിഴുക്കാവിൽ രാത്രി വലിയ ഗുരുതിയും ഉണ്ടാകില്ല. ഉത്സവത്തിനുള്ള ഒരുക്കം പൂർത്തിയാകുന്നതായി ചോറ്റാനിക്കര ദേവസ്വം അസി. കമീഷണർ പി.വി. മായ, മാനേജർ കെ. ബിജുകുമാർ എന്നിവർ അറിയിച്ചു. വടക്കന്‍ മേഖല മഞ്ഞനിക്കര തീർഥയാത്ര ആരംഭിച്ചു തൃപ്പൂണിത്തുറ: മഞ്ഞനിക്കര ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ കബറിങ്കലേക്കുള്ള കാല്‍നട തീർഥയാത്രയുടെ പ്രധാന രഥവും പാത്രിയാർക്കാ പതാകയുമായി വടക്കന്‍ മേഖല മഞ്ഞനിക്കര തീർഥയാത്ര തൃപ്പൂണിത്തുറ നടമേല്‍ മർത്തമറിയം യാക്കോബായ സുറിയാനി റോയല്‍ മെട്രോപ്പോലിറ്റന്‍ പള്ളിയില്‍നിന്ന് ആരംഭിച്ചു. മട്ടാഞ്ചേരി, മാമംഗലം, കളമശ്ശേരി, എറണാകുളം, പൊന്നുരുന്നി, ഏരൂര്‍ എന്നിവിടങ്ങളിലെ തീർഥാടകരും വൈദികരും നടമേല്‍ പള്ളിയില്‍ എത്തിച്ചേർന്നശേഷം കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസി​െൻറ ആശീർവാദത്തോടെ തീർഥയാത്ര തുടക്കം കുറിച്ചു. മലബാര്‍, കോഴിക്കോട്, തൃശൂര്‍, അങ്കമാലി എന്നീ ഭദ്രാസനങ്ങളിലെ പള്ളികളിലെ സ്വീകരണശേഷം നടമേല്‍ പള്ളിയില്‍ സമര്‍പ്പിച്ച പാത്രിയാര്‍ക്കാ പതാക മെത്രാപ്പോലീത്ത തീർഥയാത്രാസംഘം സെക്രട്ടറിക്ക് കൈമാറി. തുടർന്ന് കരിങ്ങാച്ചിറ കത്തീഡ്രൽ, ക്യംതാ കത്തീഡ്രൽ എന്നിവിടങ്ങളിലെ തീർഥയാത്രികരുമായി ചേർന്ന കാൽനട തീർഥയാത്ര വെള്ളിയാഴ്ച വൈകീട്ട് മഞ്ഞനിക്കരയിലെ കബറിങ്കൽ എത്തിച്ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story