Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്ക് അപകടത്തിൽ...

ബൈക്ക് അപകടത്തിൽ മൂന്ന് പേർക്ക്​ പരിക്ക്​

text_fields
bookmark_border
കൊച്ചി: എം.ജി. റോഡിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്. വുഡ്‌ലാൻറ് ജങ്ഷനിൽ നിന്ന് റോഡ് മുറിച്ചു കടക്കുകയായിരുന്ന കടവന്ത്ര സ്വദേശി ശിവദാസനെയാണ് ( 56) ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. ഇയാളുടെ വലതു കാൽ അരക്ക് താഴെ അറ്റുതൂങ്ങിയ നിലയിലാണ്. അപകട സ്ഥലത്ത് നിന്ന് 40 മീറ്റർ മാറിയാണ് ബൈക്കും യാത്രക്കാരും തെറിച്ച് വീണത്. ബൈക്ക് ഓടിച്ചിരുന്ന മലപ്പുറം സ്വദേശി ജിതിൻ മുഹമ്മദ് ( 25), പിന്നിൽ യാത്രചെയ്തിരുന്ന തൃശൂർ സ്വദേശി രാമചന്ദ്രൻ (48) എന്നിവർ ഗുരുതരാവസ്ഥയിലാണ്. പിന്നിലിരുന്നയാൾക്ക് ജിതിൻ ലിഫ്റ്റ് നൽക്കുകയായിരുന്നു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എം.ജി. റോഡിലെ വുഡ്‌ലാന്റ് ജംഗ്ഷനിൽ ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story