Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:05 AM IST Updated On
date_range 5 Feb 2019 5:05 AM ISTകെ-സ്വിഫ്റ്റ്: സംസ്ഥാനത്തെ സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം
text_fieldsbookmark_border
കൊച്ചി: പുത്തന്‍ സംരംഭങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ലക്ഷ്യമിടുന്നതും സംരംഭകത്വ സംസ്കാരത്തിന് ഉണര്‍വേകി വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കുന്നതുമായ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റുമായി (കേരള സിംഗിള്‍ വിന്‍ഡോ ഇൻറര്‍ഫെയ്സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്സ്പരൻറ് ക്ലിയറന്‍സസ്) സംസ്ഥാന സര്‍ക്കാര്‍. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് ബോള്‍ഗാട്ടി ഇൻറര്‍നാഷനല്‍ കണ്വെന്ഷന് സെൻററില്‍ നടക്കുന്ന 'അസെന്‍ഡ് 2019'ല്‍ കെ-സ്വിഫ്റ്റ് അവതരിപ്പിക്കും. സംസ്ഥാനത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ ക്ലിയറന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രഥമ സംയോജിത പ്ലാറ്റ്ഫോമാണ് കെ-സ്വിഫ്റ്റ്. നഗരകാര്യാലയം, പഞ്ചായത്ത് കാര്യാലയം, നഗര-ഗ്രാമ ആസൂത്രണം, ഫാക്ടറീസ്-ബോയിലേഴ്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, മൈനിങ്-ജിയോളജി, വനം-വന്യജീവി, തൊഴില്‍, ഫയര്‍-റെസ്ക്യൂ സര്‍വിസസ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി, ഭൂഗര്‍ഭ ജലവകുപ്പ് എന്നീ 14 വകുപ്പുകളുടെ /ഏജന്‍സികളുടെ സേവനം കെ-സ്വിഫ്റ്റില്‍ ലഭിക്കും. എല്ലാ അപേക്ഷകളും യൂണിഫൈഡ് കോമണ്‍ ആപ്ലിക്കേഷന്‍ ഫോമിലൂടെയാണ് (സി.എ.എഫ്) സമര്‍പ്പിക്കേണ്ടത്. സംരംഭകരും സര്‍ക്കാറുമായുള്ള ബന്ധം വിപുലീകരിക്കുന്നതിെൻറ ഭാഗമായി സര്‍ക്കാര്‍ സംസ്ഥാന, ജില്ല തലങ്ങളില്‍ ഇന്‍വെസ്റ്റ്മെൻറ് പ്രമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍ സെല്ലുകള്‍ (െഎ.പി.എഫ്.സി) രൂപവത്കരിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ക്കായുള്ള എല്ലാ അനുമതികളും നിക്ഷേപകന് ഒരുക്കി നല്‍കുകയാണ് െഎ.പി.എഫ്.സിയുടെ ദൗത്യം. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷെൻറ (കെ.എസ്.ഐ.ഡി.സി)മാനേജിങ് ഡയറക്ടറായിരിക്കും െഎ.പി.എഫ്.സിയുടെ സി.ഇ.ഒ. ജില്ല കലക്ടര്‍മാര്‍ ചെയര്മാന്മാരായ െഎ.പി.എഫ്.സിയില്‍ അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ ജനറല്‍ മാനേജര്‍മാര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story