Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:05 AM IST Updated On
date_range 5 Feb 2019 5:05 AM ISTകണ്ടെയ്നർ ജങ്ഷൻ വികസനം; റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി
text_fieldsbookmark_border
കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ ജങ്ഷൻ വികസനത്തിനും വ്യാപകമായ തോതിൽ കുടിയൊഴിപ്പിക്കലും സ്ഥലം ഏറ്റെടുക്കലും ഒഴിവാക്കാൻ ബദൽ മാർഗങ്ങളെക്കുറിച്ച് ജില്ല കലക്ടറോടും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറോടും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. നിയമസഭയിൽ ഹൈബി ഈഡൻ എം.എൽ.എയുടെ ഈ വിഷയത്തിലുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ മറുപടി. വിശദമായ പഠനം നടത്താതെ കുടിയൊഴിപ്പിക്കൽ നടത്തരുതെന്ന് സി.പി.െഎ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു സി.പി.െഎ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി തയാറാക്കിയ നിവേദനം മന്ത്രി ഇ. ചന്ദ്രശേഖരന് നൽകി ചർച്ച നടത്തിയതായി സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു അറിയിച്ചു. പി.ഡി.പി ടോള്‍ പ്ലാസ ഉപരോധിക്കും കൊച്ചി : പ്രദേശവാസികളോടും പൊതുജനങ്ങളോടും വഞ്ചനാപരമായ നിലപാട് സ്വീകരിച്ച് വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയില്‍ ചുങ്കപ്പിരിവ് ആരംഭിക്കാന്‍ നടപടിയെടുത്ത ജില്ല ഭരണകൂടത്തിെൻറ നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ ഒമ്പതിന് പി.ഡി.പി പ്രവര്‍ത്തകര്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസ ഉപരോധിക്കുമെന്ന് ജില്ല പ്രസിഡൻറ് വി.എം. അലിയാര്‍ അറിയിച്ചു. ചുങ്കപ്പിരിവിനെതിരെ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളോടും വാഹന ഉടമകള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തോടും പി.ഡി.പി സഹകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story