Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:05 AM IST Updated On
date_range 5 Feb 2019 5:05 AM ISTപിക്അപ്് വാൻ പോസ്റ്റിലും മതിലിലും ഇടിച്ചു; മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
കൊച്ചി: പിക്അപ് വാൻ നിയന്ത്രണംവിട്ട് പോസ്റ്റിലും മതിലിലും ഇടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാത്രി 9.45 ഓടെ കച്ചേരിപ്പടിക്കടുത്ത് മാധവ ഫാർമസി ജങ്ഷനിൽ ശീമാട്ടി ടെക്‌സ്റ്റൈൽസിനു മുന്നിലാണ് അപകടം. കലൂർ ഭാഗത്തുനിന്ന് എം.ജി റോഡിലേക്ക് തിരിഞ്ഞ വാഹനം ആദ്യം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചശേഷം വാക്വേ പില്ലർ ഇടിച്ചുതകർത്ത് തൊട്ടടുത്ത മതിലിലിടിച്ചുനിൽക്കുകയായിരുന്നു. പിക് അപ് വാൻ ഡ്രൈവർ അയിരൂർ സ്വദേശി വിനോദ് (38) തൃശൂർ മാവിൻചുവട് സ്വദേശി സുനിൽ (35), വിജയൻപിള്ള എന്നിവർക്കാണ് പരിക്കേറ്റത്. വിനോദിനെയും സുനിലിനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വിജയൻപിള്ള റോഡിൽ തെറിച്ചുവിണു. വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ ക്ലബ് റോഡിൽ നിന്നും ഗാന്ധിനഗറിൽ നിന്നും അഗ്നിശമനസേന എത്തി വാഹനം വെട്ടിെപ്പാളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ സുനിൽ ഇടക്കുവെച്ച് കൈകാണിച്ച് വണ്ടിയിൽ കയറിയതാണെന്നാണ് വിവരം. സുനിലിെൻറയും വിനോദിെൻറയും കാലുകള്‍ക്ക് ഒടിവുണ്ട്. ഒരാളുടെ തലക്കും സാരമായി പരിക്കേറ്റു. ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story