Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:05 AM IST Updated On
date_range 5 Feb 2019 5:05 AM ISTകാന്‍സര്‍ ദിനത്തില്‍ വാക്കത്തോണ്‍ നടത്തി
text_fieldsbookmark_border
കൊച്ചി: ലോക കാന്‍സര്‍ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയും മാല്യങ്കര ശ്രീനാരായണമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്‌നോളജി (എസ്.എൻ.എം.ഐ.എൻ.ടി) എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി ബോധവത്കരണ വാക്കത്തോണ്‍ നടത്തി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച വാക്കത്തോണ്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സല്‍ട്ടൻറ് ഓങ്കോളജിസ്റ്റ് ഡോ. അരുണ്‍ വാര്യര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ അർബുദത്തിനെതിരായ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയാണ് വാക്കത്തോണില്‍ പങ്കെടുത്തത്. കാഫാ മരട് ജേതാക്കൾ മരട്: എറണാകുളം ജില്ല ഫുട്ബാൾ അക്കാദമി അസോസിയേഷെൻറ ഹോം ആൻഡ് എവേ ലീഗിൽ 12 വയസ്സിൽ താെഴയുള്ളവരുടെ വിഭാഗത്തിൽ കാഫാ മരട് ഒന്നിനെതിരെ മൂന്ന് ഗോളിന് തൃപ്പൂണിത്തുറ ഭഗത് സോക്കറിനെ പരാജയപ്പെടുത്തി. മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ മത്സരം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story